നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പ്രതികളായ ഒന്‍പത് പൊലീസുകാരെ പിരിച്ച് വിടും
സ്വന്തം ലേഖകന്‍ ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടും. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചതിന് പിന്നാലെയാണ് പിരിച്ചുവിടാന്‍ തീരുമാനമായത്. കേസില്‍ ഒമ്പത് പൊലീസുകാരാണ് പ്രതികള്‍. സബ് ഇന്‍സ്പെക്ടര്‍ കെ എ സാബു, എഎസ്ഐ റജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ്, സജീവ് ആന്റണി, ഹോം ഗാര്‍ഡായിരുന്ന ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, എഎസ്ഐ റോയ് കെ വര്‍ഗീസ്, സീനിയര്‍ എഎസ്ഐ ബിജു ലൂക്കോസ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഗീത ഗോപിനാഥ് എന്നിവരെയാണ് സേനയില്‍ […]