നൂലാമാലകളിൽ കുരുങ്ങി നാട്ടകത്തെ കുടിവെള്ള പദ്ധതി;ദുരിതം പേറി ജനങ്ങൾ; പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം : ഇരുപത് കോടി രൂപയുടെ കുടിവെളള പദ്ധതി ഉണ്ടായിട്ടും നാട്ടകത്തെ ജനങ്ങൾ ഇന്നും കുടിവെള്ളത്തിന് ബുദ്ധിമുട്ടുകയാണ്. പദ്ധതി സാങ്കേതികതയുടെ നൂലാമാലകളില്‍ കുടുങ്ങി അപൂര്‍ണമായി കിടക്കുന്നതിന്‍റെ പേരില്‍ ദുരിതം അനുഭവിക്കുകയാണ് നാട്ടകം നിവാസികൾ. ദേശീയപാതയിലൂടെ പൈപ്പ് ഇടാനുളള അനുമതി ലഭിക്കാത്തതിന്‍റെ പേരിലാണ് രണ്ടു വര്‍ഷമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകുന്നത്. ജലവിഭവ മന്ത്രി വരെ പ്രശ്നത്തില്‍ ഇടപെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. നാട്ടകത്തെ കൂറ്റന്‍ ജലസംഭരണി. പേരൂരിലെ പമ്പ് ഹൗസില്‍ നിന്ന് ഈ ടാങ്കില്‍ വെളളമെത്തിച്ചാണ് നാട്ടകം മേഖലയില്‍ ജലവിതരണം നടത്തുന്നത്. […]