അവൾ ആവശ്യപ്പെട്ടതെല്ലാം ഞാൻ നൽകി, എന്നിട്ടും തനിക്ക് ഇഷ്ടമില്ലാത്ത യുവാവിനെ പ്രണയിച്ചു; 16കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പിതാവ്

ഹൈദരാബാദ്: തനിക്ക് ഇഷ്ടമല്ലാത്ത യുവാവിനെ പ്രണയിച്ചതിന് പിതാവ് 16 വയസുകാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി . ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ വരപ്രസാദാണ് മകൾ നികിതശ്രീയെ കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ വിവരം ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു . ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് കൊലപാതകം നടന്നത്. ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് വരപ്രസാദ് നികിതയെ കൊലപ്പെടുത്തിയത്. മകൾ ആവശ്യപ്പെട്ടതെല്ലാം നൽകിയിട്ടും തനിക്ക് ഇഷ്ടമില്ലാത്ത ബന്ധം തുടർന്നതിനാലാണ് ഇയാൾ മകളെ കൊലപ്പെടുത്തിയത്. 13 വർഷങ്ങൾക്ക് മുമ്പ് വരപ്രസാദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയിരുന്നു. രണ്ട് […]

ഗിനിയിൽ തടവിലുള്ള മലയാളികൾ ഉൾപ്പെട്ട സംഘം സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി; മോചന ശ്രമം തുടരുന്നു; സംഘത്തിൽ 26പേർ

ന്യൂഡൽഹി: ഗിനിയില്‍ നാവികസേനയുടെ പിടിയായ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 അംഗ സംഘമാണ് ഗിനിയിൽ തടവിലുള്ളത്. ഇതിൽ 16 പേർ ഇന്ത്യക്കാരാണ്. നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനിയന്‍ നേവി, ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ല. എല്ലാവരെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.

വന്ദേമാതരം ദേശീയഗാനത്തിന് തത്തുല്യം; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രവിശദീകരണം; രണ്ട് ​ഗാനങ്ങളോടും തുല്യ ആദരവ് പ്രകടിപ്പിക്കണം

ഡൽഹി : ദേശീയഗാനമായ ജനഗണമനയ്ക്ക് തത്തുല്യമാണ് വന്ദേമാതരം എന്നും രണ്ട് ​ഗാനങ്ങളോടും തുല്യ ആദരവ് പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ഡൽഹി ഹൈക്കോടതിയില്‍ കേന്ദ്രത്തിന്റെ വിശദീകരണം. ജനഗണമനയ്ക്ക് തത്തുല്യമായ പരി​ഗണനയും പദവിയും വന്ദേമാതരത്തിന് ലഭിക്കുന്നെണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാദ്ധ്യായ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയ്ക്ക് മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. ദേശീയഗീതത്തിനും ദേശീയഗാനത്തിനും തുല്യപദവിയാണെങ്കിലും ദേശീയ​ഗാനത്തിന്റേതു പോലെ വന്ദേമാതരം ആലപിക്കുന്നതിനോ അവതരിപ്പിക്കുന്നതിനോ പ്രത്യേക നിബന്ധനകളോ ഔദ്യോ​ഗിക നിർദേശങ്ങളോ നിലവിലില്ലെന്നും ജനങ്ങള്‍ക്കിടയില്‍ വന്ദേമാതരത്തിനും അതിന്റേതായ പവിത്രതയും വൈകാരികതയും നിലനില്‍ക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയം സത്യവാങ്മൂലത്തിൽ വിശദമാക്കി.