ഹേ മനുഷ്യാ നീ ഇത്ര ക്രൂരനോ? തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്ത് യുവാവ്; നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തി സംഭവം ക്യാമറയിൽ പകർത്തി ; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

ഹേ മനുഷ്യാ നീ ഇത്ര ക്രൂരനോ? തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്ത് യുവാവ്; നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തി സംഭവം ക്യാമറയിൽ പകർത്തി ; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

ദില്ലി: ദില്ലിയിലെ ഹരിഹർന​ഗറിൽ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്ത് യുവാവ്. പാർക്കിൽവെച്ചാണ് യുവാവ് തെരുവ് നായയെ ബലാത്സംഗം ചെയ്തത്.

നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയിൽ പകർത്തിയത്. തുടർന്ന് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. പരാതിയുമായി ഇയാൾ പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ലോക്കൽ പൊലീസ് തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിനഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എഫ്ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചതായി മൃഗാവകാശ പ്രവർത്തകൻ ട്വീറ്റ് ചെയ്തു.

സാമൂഹ്യമാധ്യമങ്ങളിൽ പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെതിരെ വിമർശനമുയർന്നു. കോൺ​ഗ്രസ് നേതാവും എഐസിസി അംഗവുമായ പങ്കുരി പഥക്കും പൊലീസിനെതിരെ രം​ഗത്തെത്തി. 

എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് സംഘത്തെ നിയോ​ഗിച്ചെന്നും പൊലീസ് അറിയിച്ചു.