നാഗമ്പടം പാലം പൊളിക്കാനെന്ന പേരിൽ റോഡും റെയിലും കുളമാക്കിയതിന് കമ്പനി കണക്ക് പറയേണ്ടി വരും: എണ്ണിയെണ്ണി കണക്ക് പറയിക്കാൻ ജില്ലാ കളക്ടർ; കളക്ടറുടെ നോട്ടീസിൽ മുട്ടിടിച്ച് തമിഴ്‌നാട്ടിൽ നിന്നള്ള കമ്പനി
സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം പാലം പൊളിക്കാനെന്ന പേരിൽ റെയിൽവേയുടെയും സാധാരണക്കാരുടെയും സമയം മെനക്കെടുത്തുകയും, കാര്യങ്ങൾ മുഴുവൻ കുളമാക്കുകയും ചെയ്ത തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കമ്പനിയ്‌ക്കെതിരെ ശക്തമായ നടപടിയുമായി ജില്ലാ കളക്ടർ. സ്‌ഫോടനം നടത്തി പാലത്തിന്റെ ബലക്ഷയം വർധിപ്പിക്കുകയും, ട്രെയിൻ റോഡ് ഗതാഗതം താറുമാറാക്കുകയും ചെയ്ത കമ്പനിയോടും റെയിൽവേ അധികൃതരോടും വിശദീകരണം തേടി ജില്ലാ കളക്ടർ നോട്ടീസ് അയച്ചു. ഞായറാഴ്ച രാവിലെ തന്നെ നോട്ടീസിന് മറുപടി നൽകണമെന്നാണ് ജില്ലാ കളക്ടർ കമ്പനി അധികൃതർക്ക് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് ലഭിച്ച മുറയ്ക്ക് കമ്പനി ഫോണിൽ കളക്ടറെ […]