ചവറ എം.എൽ.എ എൻ.വിജയൻപിള്ള അന്തരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: ചവറ എം.എൽ.എ എൻ വിജയൻ പിള്ള അന്തരിച്ചു. രണ്ട് മാസമായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച ചവറ ശങ്കരമംഗലത്തെ വീട്ടുവളപ്പിൽ ചവറയിൽ ഇടതു സ്വതന്ത്രനായി മത്സരിച്ചാണ് വിജയൻ പിള്ള 2016ൽ നിയമസഭയിലെത്തിയത്. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആർ.എസ്.പി ഇതര എം.എൽ.എ ആണ്. 1951ൽ ജനിച്ച വിജയൻപിള്ള പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് എത്തി. ആർ.എസ്,പിയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് എത്തിയത്. ആർ.എസ്.പി ബേബി ജോൺ […]