നിരപരാധികളെ കൊന്നൊടുക്കി സായുധസേനാ ദിനം ആഘോഷിച്ച് മ്യാന്‍മര്‍ സൈന്യം; വീടുകളില്‍ കയറിച്ചെന്ന് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കൊന്നൊടുക്കി; 44 നഗരങ്ങളില്‍ വെടിവയ്പ്പ്; അയല്‍രാജ്യം കുരുതിക്കളമാകുമ്പോള്‍

സ്വന്തം ലേഖകന്‍ യാങ്കൂണ്‍: സായുധസേനാദിനമായ ശനിയാഴ്ച സൈന്യം നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 114 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ 44 നഗരങ്ങളിലായാണ് വെടിവെപ്പ് നടന്നത്. മാന്‍ഡലായ് നഗരത്തില്‍ നടത്തിയ വെടിവെപ്പില്‍ മാത്രം പതിമൂന്നുകാരി ഉള്‍പെടെ 40 പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ കൊല്ലപ്പെട്ടവരില്‍ ഒരു അഞ്ചു വയസ്സുകാരനും കൂടിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. യാങ്കോണില്‍ 27 പെരെയെങ്കിലും കൊന്നതായി അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ മാര്‍ച്ച് 14ന് സൈന്യം നടത്തിയ ആക്രമണത്തില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മ്യാന്‍മര്‍ സൈന്യത്തിനെതിരെ സമാധാനപരമായ പ്രതിഷേധം […]