നിരപരാധികളെ കൊന്നൊടുക്കി സായുധസേനാ ദിനം ആഘോഷിച്ച് മ്യാന്‍മര്‍ സൈന്യം; വീടുകളില്‍ കയറിച്ചെന്ന് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കൊന്നൊടുക്കി; 44 നഗരങ്ങളില്‍ വെടിവയ്പ്പ്; അയല്‍രാജ്യം കുരുതിക്കളമാകുമ്പോള്‍

നിരപരാധികളെ കൊന്നൊടുക്കി സായുധസേനാ ദിനം ആഘോഷിച്ച് മ്യാന്‍മര്‍ സൈന്യം; വീടുകളില്‍ കയറിച്ചെന്ന് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കൊന്നൊടുക്കി; 44 നഗരങ്ങളില്‍ വെടിവയ്പ്പ്; അയല്‍രാജ്യം കുരുതിക്കളമാകുമ്പോള്‍

Spread the love

സ്വന്തം ലേഖകന്‍

യാങ്കൂണ്‍: സായുധസേനാദിനമായ ശനിയാഴ്ച സൈന്യം നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 114 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ 44 നഗരങ്ങളിലായാണ് വെടിവെപ്പ് നടന്നത്. മാന്‍ഡലായ് നഗരത്തില്‍ നടത്തിയ വെടിവെപ്പില്‍ മാത്രം പതിമൂന്നുകാരി ഉള്‍പെടെ 40 പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ കൊല്ലപ്പെട്ടവരില്‍ ഒരു അഞ്ചു വയസ്സുകാരനും കൂടിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. യാങ്കോണില്‍ 27 പെരെയെങ്കിലും കൊന്നതായി അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ മാര്‍ച്ച് 14ന് സൈന്യം നടത്തിയ ആക്രമണത്തില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മ്യാന്‍മര്‍ സൈന്യത്തിനെതിരെ സമാധാനപരമായ പ്രതിഷേധം നയിച്ചവര്‍ക്ക് നേരെയായിരുന്നു സൈന്യത്തിന്റെ ആക്രമണം. വീടുളില്‍ പോലും സൈന്യം കയറി നിരങ്ങി. വീടുകള്‍ക്കുള്ളിലുണ്ടായവരെ കൊന്നൊടുക്കി. സൈന്യം ഇത്രയേറെ ആക്രമണം നടത്തിയിട്ടും പ്രതിഷേധക്കാര്‍ പിന്‍വാങ്ങാന്‍ തയ്യാറായിട്ടില്ല. സമരവുമായി തെരുവുകളിലുണ്ടാകുമെന്ന് സമരക്കാര്‍ അറിയിച്ചു. നിരപരാധികളെ കൊന്നൊടുക്കി സായുധസേന ദിനം ആഘോഷിക്കുന്ന സൈന്യത്തിന്റെ നടപടി അപമാനകരമാണെന്ന് ഇവര്‍ പറഞ്ഞു. മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആങ് സാന്‍ സൂചി ഉള്‍പ്പെടെ സൈന്യം തടവിലാക്കിയ നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സമരം തുടരുന്നത്.
ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്.

Tags :