ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട രണ്ട് വാക്കുകൾ മാത്രം ശരീരത്തിൽ എഴുതിവച്ച് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം ; വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട രണ്ട് വാക്കുകൾ മാത്രം ശരീരത്തിൽ എഴുതിവച്ച് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വീട്ടമ്മയുടെ മരണത്തിൽ ആറു മാസങ്ങൾക്ക് ശേഷമാണ് കണ്ണൂർ ടൗൺ പൊലീസ് പ്രതിയെ കണ്ടെത്തിയത്. പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കീഴ്ത്തള്ളി ഓവുപാലത്തിന് സമീപത്തെ അരവിന്ദത്തിൽ പി. ജിതിനെയാണ് (29) ടൗൺ സി.ഐ പ്രദീപൻ കണ്ണിപ്പൊയ്‌ലിന്റെയും എസ്.ഐ ബാവിഷിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2019 മെയ് മാസത്തിലാണ് വീട്ടമ്മ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ പരാതിയിൽ […]

മനുഷ്യ ശരീരഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം : കൊലപ്പെട്ടത് സ്ത്രീയും പുരുഷനും, കൊലപ്പെടുത്തിയത് മറ്റൊരു കൊലപാതകം വെളിപ്പെടുത്താതിരിക്കാൻ ; അന്വേഷണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

സ്വന്തം ലേഖകൻ കോഴിക്കോട് : മൂന്നിടങ്ങളിൽ നിന്നായി മനുഷ്യശരീരഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുപ്രധാന വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്. കൊല്ലപ്പെട്ടത് രണ്ടുപേരാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിച്ചുമാറ്റിയ ശരീരഭാഗങ്ങൾ മലപ്പുറം വണ്ടൂർ സ്വദേശിയുടേതാണെന്നാണ് കണ്ടെത്തിയത്. പ്രതി നടത്തിയ മറ്റൊരു കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്താതിരിക്കാൻ മലപ്പുറം സ്വദേശിയെ കൊന്നതാണെന്നാണ് നിഗമനം. 2017 ജൂൺ, ജൂലൈ മാസങ്ങളിലാണ് ചാലിയം കടപ്പുറത്ത് നിന്നും കൈകളും തലയോട്ടിയും പൊലീസിന് ലഭിക്കുന്നത്. തിരുവമ്പാടിയിലെ എസ്റ്റേറ്റിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. മുക്കം പൊലീസാണ് […]

മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റ് മരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റ് മരിച്ചു. ആലപ്പുഴ പള്ളിപ്പുറത്ത് കരുനാട് വീട്ടിൽ മഹേഷ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ മഹേഷിന്റെ സഹോദരൻ ഗിരീഷിനെ ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗിരീഷിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് മുതൽ ഇവർ തമ്മിൽ വഴക്കായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മഹേഷിന് ഭാര്യയും രണ്ട് […]

കളിയ്ക്കാവിളയിൽ നടന്നത് വെറുതെ ഒരു കൊലപാതകം മാത്രം ; പൊലീസുകാരനെ കൊലപ്പെടുത്തിയത് ഭീകരരുടെ റിഹേഴ്‌സൽ മാത്രമെന്ന്  വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കളിയ്ക്കാവിളയിൽ നടന്നത് വെറുതെ ഒരു കൊലപാതകം മാത്രം. പൊലീസ് ഉദ്യേഗദസ്ഥനെ കൊലപ്പെടുത്തിയത് ദക്ഷിണേന്ത്യയിൽ ഭീകരരുടെ സാന്നിധ്യമറിയിക്കാനും ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമാണെന്നാണ് പോലീസ് നിഗമനം. ദക്ഷിണേന്ത്യയിലെ ഭീകരാക്രമണത്തിന്റെ ‘ടെസ്റ്റ് ഡോസ്’ നടപ്പാക്കാൻ കേരളാതമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിള തെരഞ്ഞെടുത്തതു കൃത്യമായ ലക്ഷ്യത്തോടെയാണ്. രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളിലെ സുരക്ഷാസംവിധാനങ്ങളോടുള്ള വെല്ലുവിളികൂടിയായിരുന്നു അത്. എന്നാൽ, ഇരയായി എ.എസ്.ഐ. വിൽസണെ തെരഞ്ഞെടുത്തതു പൊലീസിന്റെ ‘പ്രതിനിധി’ എന്ന നിലയിൽ മാത്രം. വിൽസൺ അല്ലെങ്കിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയാകുമായിരുന്നു എന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ശ്രീലങ്കയിൽ […]

ഇനിയും അവസാനിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളോടുള്ള ക്രൂരത : മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ തമിഴ്‌നാട് സ്വദേശിയെ ചുടുകട്ട ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും അവസാനിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളോടുള്ള ക്രൂരത. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ കിളിമാനൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി ചെല്ലാമണിയാണ് മരിച്ചത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെട്ടു. ഇവർക്കുവേണ്ടി കിളിമാനൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രണ്ട് ദിവസം മുൻപ് പുതുതായി പണിതുകൊണ്ടിരിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിൽ മദ്യപസംഘം കൂട്ടം ചേർന്ന് മദ്യപിച്ചിരുന്നു. ഈ സമയം ചെല്ലാമണി ഇവിടെയുണ്ടായിരുന്നു. ഇയാൾ മദ്യപിക്കുന്നവരുടെ ഫോട്ടോ എടുത്ത് കെട്ടിടം പണിയുന്ന കോൺട്രാക്ടർക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം. […]

പൊലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം ; പ്രതികളെ തിരിച്ചറിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചെക്ക് പോസ്റ്റിൽ വച്ച് എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക് (27), അബ്ദുൽ ഷെമീം (29) എന്നിവരുടെ ചിത്രങ്ങൾ തമിഴ്‌നാട് പൊലീസ് കേരള പൊലീസിന് കൈമാറി. എന്നാൽ, കൊലപാതകത്തിനു ശേഷം പൊലീസ് ആദ്യം പറഞ്ഞ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ നിരാകരിക്കുകയാണ്. ഇയാളല്ല കൃത്യം ചെയ്തതെന്നാണ് തമിഴ്‌നാട് പോലിസ് പറയുന്നത്. കേരള തമിഴ്‌നാട് അതിർത്തിയിലെ മാർക്കറ്റ് റോഡ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്ന വിൻസന്റിന് നേരെ ഇന്നലെ രാത്രി ഒൻപതേമുക്കാലോടുകൂടി ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിർക്കുകയായിരുന്നു. കൃത്യം നടത്തിയതിനു […]

അവസാനിക്കാതെ പ്രണയക്കൊലകൾ : തിരുവനന്തപുരത്ത്‌ യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം കാമുകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു ; യുവാവിന്റെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ തിരുവനന്തപുരം:അവസാനിക്കാതെ പ്രണയക്കൊലകൾ. തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരക്കോണം സ്വദേശി അഷിതയാണ് മരിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ കയറിയാണ് യുവാവ് ആക്രമിച്ചത്. കൊലപാതകം നടത്തിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകൻ അനു ഗുരുതരാവസ്ഥയിൽ. അനുവും അഷിതയും ദീർഘനാളായി പ്രണയത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതിൽ അടച്ച ശേഷം അനുവിന്റെ കഴുത്തറക്കുകയായിരുന്നു. അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അനു. പെൺകുട്ടിയുടെ നിലവിളി കേട്ട് […]

അകന്നുകഴിയുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു ; പ്രതി ഒളിവിൽ

  സ്വന്തം ലേഖിക തൃശൂർ :ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. രണ്ടുവർഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. തൃശൂർ ചെറുതുരുത്തിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചെറുതുരുത്തി സ്വദേശിയും മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമായ ചിത്ര (48)യെയാണ് ഭർത്താവ് മോഹനൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ നിരന്തരം പ്രശ്ങ്ങൾ ഉണ്ടായിരുന്നതായും കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ചിത്ര താമസിക്കുന്ന വീട്ടിലെത്തിയ മോഹനനും ചിത്രയും തമ്മിൽ വാക്കേറ്റമുണ്ടായെന്നു സംശിക്കുന്നു.മോഹനന്റെ വെട്ടേറ്റു നിലവിളിച്ച ചിത്രയെ ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ മോഹനനു വേണ്ടി […]

യുവതിയെ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം തിരുനേൽവേലിയിൽ ഉപേക്ഷിച്ച സംഭവം ;കോട്ടയം സ്വദേശിയായ ഭർത്താവും കാമുകിയും പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: യുവതിയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും കാമുകിയും പൊലീസ് പിടിയിൽ. ചേർത്തല സ്വദേശിനി വിദ്യയെയാണ് ഭർത്താവ് പ്രേംകുമാറിറും കാമുകി സുനിതാബീവിയും ചേർന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് കൊലപ്പെടുത്തിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തുകയും തിരുനെൽവേലിയിൽ മൃതദേഹം ഉപേക്ഷിക്കുകയും ആയിരുന്നു. ഭാര്യ ഓടിപ്പോയെന്ന് വരുത്തിത്തീർക്കാൻ മൊബൈൽഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിക്കുകയും തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. തിരുവനന്തപുരം റിസോർട്ടിൽ വെച്ച് കഴുത്തിൽ കയർ മുറുക്കിയായിരുന്നു കൊലപാതകം. എന്നാൽ […]

പ്രായം തളർത്താത്ത പ്രണയം ; സഹപ്രവർത്തകരായ ഡോക്ടർമാർ കാറിനുള്ളിൽ മരിച്ച നിലയിൽ

  സ്വന്തം ലേഖിക ന്യൂഡൽഹി: സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ഡോക്ടർമാർ കാറിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ. ഡൽഹി രോഹിണി നിർവാണ നഴ്സിങ് ഹോം എംഡി ഡോ സുദീപ്ത മുഖർജി (55), ഇതേ ആശുപത്രിയിലെ ഡോക്ടറായ ഓം പ്രകാശ് കുഖ്റേജ (65) എന്നിവരെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുദീപ്തയെ വെടിവച്ചുകൊന്നശേഷം ഓം പ്രകാശ് സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. രോഹിണി സെക്ടർ 13-ലെ വിജനമായ പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് ഡോക്ടർമാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് […]