പിതാവിനോട് ഇഷ്ടക്കൂടുതലുള്ള മൂന്ന് വയസ്സുകാരിയെ മാതാവ് കൊലപ്പെടുത്തി; ടിവി ചാനല്‍ വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അച്ഛനെ പിന്തുണച്ചത് പ്രകോപനത്തിനിടയാക്കി; ഇരുപത്തിയാറ് വയസ്സുള്ള മാതാവ് പൊലീസ് പിടിയില്‍
സ്വന്തം ലേഖകന്‍
ബെംഗളൂറു: പിതാവിനോട് ഇഷ്ടക്കൂടുതല്‍ കാണിച്ച മകളെ ക്രൂരമായി കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. മൂന്നു വയസ് മാത്രമുള്ള സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയും 26കാരിയുമായ സുധയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ടിവിയില്‍ വാര്‍ത്ത
ചൊവ്വാഴ്ച ഭക്ഷണം കഴിക്കുന്നതിനിടെ സുധയുടെ ഭര്‍ത്താവ് ഈരണ്ണ ടിവിയില്‍ വാര്‍ത്താ ചാനല്‍ വെച്ചു. ഇത് സുധ ചോദ്യം ചെയ്യുകയും തര്‍ക്കം ആരംഭിക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്ന മൂന്നു വയസുകാരി മകള്‍ അച്ഛനെ പിന്തുണക്കുകയും അമ്മയോട് മിണ്ടാതിരിക്കാന്‍ പറയുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ പ്രകോപിതയായ സുധ മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. അന്ന് രാത്രി തന്നെ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു – ഡെപ്യൂടി കമീഷണര്‍ സഞ്ജീവ് എം പാട്ടീല്‍ പറഞ്ഞു.
പിറ്റേന്ന് മകളെ കാണാനില്ലെന്ന് സുധ തന്നെ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നഗര്‍ഭവിക്ക് സമീപം പണി നടക്കുന്ന കെട്ടിടത്തിനടുത്ത് നിന്നും ഒരു കുഞ്ഞിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തി.
സുധയും ഈരണ്ണയും സ്ഥലത്തെത്തി മകളെ തിരിച്ചറിഞ്ഞു. എന്നാല്‍ മകളുടെ മൃതദേഹം കിട്ടിയിട്ടും ഭാവമാറ്റങ്ങളൊന്നും പ്രകടിപ്പിക്കാത്ത സുധയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.