play-sharp-fill

മുല്ലപ്പെരിയാറിൽ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി; മൂന്നു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ചതിന് മൂന്നു പേര്‍ക്കെതിരെ മുല്ലപ്പെരിയാർ പൊലീസ് കേസെടുത്തു. കുമളി സ്വദേശികളായ രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് അതീവ സുരക്ഷ മേഖലയില്‍ അതിക്രമിച്ച് കടന്നതിന് പൊലീസ് കേസെടുത്തത്.മൂന്നു പേരും ലോറി ക്ലീനർമാരാണ്. അണക്കെട്ടിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മെറ്റല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വള്ളക്കടവ് വഴി കൊണ്ടു പോകാന്‍ തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു.നാലു വാഹനങ്ങളിലായാണ് സാധനങ്ങള്‍ കൊണ്ടു പോയത്.ഇതില്‍ മൂന്നു ലോറികളിലെ ക്ലീനര്‍മാരാണ് ഇവര്‍. അനുമതിയില്ലാതെ അണക്കെട്ടില്‍ പ്രവേശിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡിവൈഎസ്പിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

പെരുമഴയിൽ പ്രളയമായി നുണപ്രചാരണം: ഇടുക്കി അടക്കം ഡാമുകൾ നിറഞ്ഞതായും, തുറന്നു വിട്ടതായും കള്ളത്തിന്റെ കെട്ടഴിച്ച് സോഷ്യൽ മീഡിയ സാമൂഹ്യ വിരുദ്ധർ; ഡാമുകളെപ്പറ്റിയുള്ള സത്യം ഇങ്ങനെ..!

സ്വന്തം ലേഖകൻ കോട്ടയം: പെരുമഴയിൽ നുണയുടെ പ്രളയപ്പേമാരിയുടെ കെട്ടഴിച്ചു വിട്ട് സോഷ്യൽ മീഡിയയിലെ സാമൂഹ്യ വിരുദ്ധർ. പ്രളയത്തിൽ ഡാമുകൾ നിറഞ്ഞു കവിഞ്ഞതായും തുറന്നുവിട്ടതായുമാണ് വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും അടക്കം ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ ഡാമുകളിൽ എല്ലാം കൂടി മുപ്പത് ശതമാനം മാത്രമാണ് വെള്ളമുള്ളതെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇടുക്കി ഡാമിൽ 30 ശതമാനം മാത്രമാണ് ഇപ്പോഴത്തെ ജല നിരപ്പ്. രണ്ടു ദിവസം കൂടി തുടർച്ചയായി വൃഷ്ടി പ്രദേശത്ത് മഴ പെയ്‌തെങ്കിൽ മാത്രമേ ഇടുക്കിയിലെ ജലനിരപ്പ് അൻപത് ശതമാനമെങ്കിലും കടക്കൂ. ഇതിനിടെയാണ് വ്യാജ പ്രചാരണത്തിന്റെ കുത്തൊഴുക്ക് […]