മുക്കം ഇരട്ടക്കൊലപാതകം : ഇസ്മയിലിനെ കൊന്നശേഷം കുളിമുറിയിലെത്തിച്ച് വെട്ടിനുറുക്കി ;തെളിവെടുപ്പിൽ ഒരു ഭാവവ്യത്യാസവുമില്ലാതെ പ്രതി
സ്വന്തം ലേഖകൻ കോഴിക്കോട്: കൂടത്തായിക്ക് ശേഷം കേരള ജനതയെ ഞെട്ടിച്ച മുക്കം ഇരട്ട കൊലപാതക കേസിൽ പൊലീസ് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. ഒരു ഭാവവ്യത്യാസവുമില്ലാതെ മുക്കം ഇരട്ടക്കൊലക്കേസ് പ്രതി ബിർജു. മുക്കം വെസ്റ്റ് മണാശ്ശേരി സൗപർണികയിൽ ജയവല്ലി, വണ്ടൂർ പുതിയാത്ത് സ്വദേശി ഇസ്മായിൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മരിച്ച ജയവല്ലിയുടെ മകൻ ബിർജുവിനെ കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയൊടൊപ്പമുളള തെളിവെടുപ്പ് അറിഞ്ഞ് ജനം പ്രദേശത്ത് തടിച്ചുകൂടി. ഇസ്മായിലിനെ വെട്ടിനുറുക്കിയ കുളിമുറിയിൽ പൊലീസിനൊപ്പം ബിർജു ഒരിക്കൽകൂടി എത്തിയപ്പോൾ ആ മുഖത്ത് ഒരു […]