video
play-sharp-fill

വാച്ച് ആന്റ് വാർഡിനെ വിളിച്ച് സപീക്കർ : വിവാദ പതിനെട്ടാം ഖണ്ഡിക വിയോജിപ്പോടെ വായിച്ച് ഗവർണർ ; നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദ ഖണ്ഡിക വിയോജിപ്പോടെ വായിച്ച് ഗവർണർ. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിൽ തടഞ്ഞ് പ്രതിപക്ഷത്തെ സ്പീക്കർ ബലംപ്രയോഗിച്ച് നീക്കി. വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ നീക്കുകയായിരുന്നു. സഭയ്ക്കു പുറത്ത് പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഏഴു മിനിറ്റോളം ഗവർണറും മുഖ്യമന്ത്രി ഉൾപ്പെടെയുമുള്ളവരെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവച്ചു. ഇതിനുശേഷമാണ് വാച്ച് ആന്റ് വാർഡിനെ ഉപയോഗിക്കാൻ സ്പീക്കർ തീരുമാനിച്ചത്. നടുത്തളത്തിൽ കിടന്ന് പ്രതിഷേധിച്ച അൻവർ സാദത്തിനെ വാച്ച് ആന്റ് വാർഡ് എടുത്ത് കൊണ്ടുപോവുകയായിരുന്നു. ഗവർണറെ […]

എല്ലാവരും ചേർന്ന് ഗവർണർക്ക് ബിഗ്‌ബോസിൽ ഒരു എൻട്രി കൊടുത്താൽ ഈ നാടും രാജ്യവും രക്ഷപ്പെടും : മുഹമ്മദ് ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് ശബരീനാഥൻ

സ്വന്തം ലേഖകൻ ബാലരാമപുരം: എല്ലാവരും ചേർന്ന് ഗവർണർക്ക് ബിഗ്‌ബോസിൽ എൻട്രി കൊടുത്താൽ ഈ നാടും രാജ്യവും രക്ഷപ്പെടും. മുഹമ്മദ് ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് കെ.എസ് ശബരീനാഥൻ എം.എൽ.എ. പഴയ രാഷ്ട്രീയക്കാരനായത് കൊണ്ടാകാം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എവിടെ ചാനൽ കണ്ടാലും മൈക്ക് കണ്ടാലും പ്രസ്താവന നടത്തുന്നതെന്ന് ശബരീനാഥൻ പറഞ്ഞു. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . ‘ഗവർണർ ഇപ്പോൾ ബാലരാമപുരം വഴി കോവളത്തേക്ക് പോകുന്ന വഴി ആണെങ്കിൽ പോലും നമ്മുടെ ഈ കൂട്ടം കണ്ടാൽ ഇവിടെ നിന്ന് […]

ഗവർണർക്ക് നേരെ പ്രതിഷേധത്തിന് സാധ്യത ; സൈഡ് പ്ലസ് സുരക്ഷയൊരുക്കാൻ ഡി.ജി.പി നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇതോടെ ഗവർണറുടെ സുരക്ഷ സെഡ് പ്ലസ് വിഭാഗത്തിലെക്ക് വർധിപ്പിക്കാൻ ഡി.ജി.പി നിർദ്ദേശം. ഇതോടെ ഗവർണർ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോൾ കേരള പൊലീസ് സുരക്ഷയൊരുക്കും. സംസ്ഥാനത്തിന് പുറത്തു പോകുമ്പോൾ അതത് സംസ്ഥാനങ്ങൾക്കാണ് സുരക്ഷയുടെ ചുമതല. ഗവർണർക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യൻ നേവിയിൽനിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാർ. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ […]

ഗവർണർ ഇനി ബി.ജെ.പി അധ്യക്ഷൻ ; വിക്കിപീഡിയ പേജിൽ പേര് തിരുത്തി ട്രോളന്മാർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇനി ബി.ജെ.പി അധ്യക്ഷൻ. ഗവണറുടെ വിക്കിപീഡിയ പേജിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന് കൂട്ടിച്ചേർത്ത് ട്രോളന്മാർ. ഗവർണറും സർക്കാരും തമ്മിലുള്ള കൊമ്പുകോർക്കൽ രൂക്ഷമായതോടെ ഗവർണറെ അനൂകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും നിറയുന്നതിനിടെയാണ് വിക്കിപീഡിയ പേജിലും ഈ തിരുത്തൽ വന്നത്. ശനിയാഴ്ച രാവിലെ മുതലാണ് അജ്ഞാത യൂസർമാർ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ചുള്ള വിക്കിപീഡിയ പേജിൽ ഗവർണർക്കൊപ്പം സംസ്ഥാന ബിജെപിയുടെ അധ്യക്ഷൻ എന്ന് കൂടി ചേർത്തത്. പിന്നീട് പലതവണ ഈ പേജിൽ തിരുത്തലുകൾ […]

പോര് മുറുകുന്നു ; പരിധി അതെല്ലാവരും ഓർക്കണം, ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാര കേന്ദ്രം : ഗവർണറെ തള്ളി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോര് മുറുകുന്നു. പരിധി അതെല്ലാവരും ഓർക്കണം. ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാര കേന്ദ്രം.പൗരത്വ നിയമഭേദഗതിക്ക് എതിരെ സുപ്രീം കോടതിയിൽ പോയതിന് സംസ്ഥാന സർക്കാർ അനുമതി തേടിയില്ലെന്ന് വിമർശിച്ച ഗവർണറെ തള്ളി സ്പീക്കർ പി ശ്രീരാമകൃഷ്ണനും രംഗത്ത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാരകേന്ദ്രമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓർക്കേണ്ടതാണെന്നും സ്പീക്കർ പറഞ്ഞു. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെയാണ് സംസ്ഥാനത്തിന്റെ അധികാരകേന്ദ്രം. ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടാകരുത്. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാൽ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും […]

രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവച്ച് ഗവർണർ എന്നത് സ്വതന്ത്രമായ പദവിയാണെന്ന ചിന്താഗതിയിലേക്ക് മുഹമ്മദ് ആരിഫ് ഖാൻ വരണം ; ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി.പി.എം മുഖപത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നു. രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവെച്ച് ഗവണർ എന്നത് സ്വന്ത്രമായ പദവിയാണെന്ന ചിന്താഗതിയിലേക്ക് മുഹമ്മദ് ആരിഫ് ഖാൻ. ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി.പി.എം മുഖപത്രം. ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ സ്വന്തം പദവിയുടെ വലിപ്പം അറിയാതെയാണ് പ്രവർത്തിക്കുന്നതെന്നും ഏതോ തെറ്റിദ്ധാരണയുടെ പേരിൽ ഗവർണർ നിയമങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സർക്കാരിനെ വിമർശിക്കുകയാണെന്നും സി.പി.എം മുഖപത്രമായ ‘ദേശാഭിമാനി’. സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി ഫയൽ ചെയ്യും മുൻപ് സംസ്ഥാന സർക്കാർ ഇക്കാര്യം ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ലെന്നും പത്രം അതിന്റെ […]

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എം.ജി സർവകലാശാലയിൽ : സുരക്ഷയ്ക്കായി ദളിത് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് നീക്കി ; ഗവർണർക്ക് കെഎസ്‌യുവിന്റെ കരിങ്കൊടി

സ്വന്തം ലേഖകൻ കോട്ടയം: സർവകലാശാലകളുടെ സ്വയംഭരണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതാണ് കേരളത്തിലെ സർവകലാശാലകളുടെ അവമതിപ്പിനു കാരണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഗവർണർ സർവകലാശാലയിലെത്തിയത്. വൈസ് ചാൻസിലർമാർ ചട്ടവും നിയമവും അനുസരിച്ച് മാത്രം പ്രവർത്തിച്ചാൽ മതിയെന്ന് ഗവർണർ പറഞ്ഞു. അതേസമയം ചാൻസലർ എന്ന നിലയിൽ സർവകലശാലകളുടെ സ്വയംഭരണം നിലനിർത്താൻ ഏതറ്റം വരെയും പോകുമെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ സുരക്ഷയ്ക്കായി സ്റ്റൈഫന്റ് ലഭിക്കാത്തതിന് ഗവർണർക്ക് നിവേദനം നൽകാനെത്തിയ ദളിത് ഗവേഷണ വിദ്യാർത്ഥിനിയെ ഗവർണർ എത്തും മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]

മുഹമ്മദ് ആരിഫ് ഖാൻ രാജിവെച്ച് ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതം ; ടി. എൻ പ്രതാപൻ

  സ്വന്തം ലേഖകൻ തൃശ്ശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ രംഗത്ത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി രാജിവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാവും ഉചിതമെന്നും ടി.എൻ പ്രതാപൻ പരിഹസിച്ചു. ചരിത്ര കോൺഗ്രസ് വേദിയിലെ ഗവണറുടെ നടപടി ഗവണമാരുടെ തന്നെ വിശുദ്ധിയെ തന്നെ നഷ്ടപ്പെടുത്തുന്നതാണ് ഉചിതം. ഭരണഘടനപദവിയിൽ ഇരിക്കുന്ന ആൾ വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ട്രീയം പറഞ്ഞു നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിക്കായി രാഷ്ട്രപതിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പ്രതാപൻ വ്യക്തമാക്കി. കേരള […]