play-sharp-fill

നടനും സംവിധായകനുമായ എം.ആർ. വിശു അന്തരിച്ചു

സ്വന്തം ലേഖകൻ ചെന്നൈ: എഴുത്തുകാരൻ, സംവിധായകൻ, സിനിമാ താരം എന്നീ നിലകളിൽ തമിഴ് സിനിമയിൽ ശ്രദ്ധേയനായ എം.ആർ. വിശു (മീനാക്ഷീസുന്ദരം രാമസ്വാമി വിശ്വനാഥൻ) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്നാണ് മരണം എഴുപത്തിയഞ്ചു വയസായിരുന്നു. ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.