മനുവിന്റെയും ദൃശ്യയുടെയും പ്രണയം വിവാഹത്തിലെത്തിയത് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ; ജീവിതത്തിൽ താളപ്പിഴകൾ ആരംഭിച്ചത് കോവിഡിനിടയിൽ സാമ്പത്തികമായി തകർന്നതോടെ ; വഴക്കിന് പിന്നാലെ മകളുടെ തൊട്ടിൽ കയറിൽ ഇരുവരും ജീവിതം അവസാനിപ്പിച്ചപ്പോൾ അനാഥയായത് ഒന്നര വയസുകാരി മിത്ര : നാടിനെ കണ്ണീരിലാക്കി ദമ്പതികളുടെ ആത്മഹത്യ

സ്വന്തം ലേഖകൻ പാലക്കാട് : വഴക്കിന് പിന്നാലെ മകളുടെ തൊട്ടിൽ കയറിൽ ജീവിതം അവസാനിപ്പിച്ചത് പ്രണയത്തിലൂടെ ഒരുമിച്ച മനുവും ദൃശ്യയും. താലോലിച്ച് കൊതി തീരും മുൻപേയാണ ഒന്നര വയസ്സുകാരി മിത്രയെ തനിച്ചാക്കി ആ അച്ഛനും അമ്മയും ഇനിയും മടങ്ങി വരാനാകാത്ത യാത്ര പോയത്. കഴിഞ്ഞ രാത്രിയാണു മിത്രയുടെ രക്ഷിതാക്കളായ കഞ്ചിക്കോട് നേതാജി നഗർ മണികണ്ഠൻ മകൻ മനു(29), ദൃശ്യ(22) എന്നിവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയാണു ആദ്യം ദൃശ്യയ്ക്ക് പിന്നാലെ മനുവും ആത്മഹത്യ ചെയ്തത്. ദൃശ്യയുടെ ആത്മഹത്യ കണ്ട ശേഷമാണ് […]