പാറേക്കടവ്  പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ചു.

  സ്വന്തം ലേഖകൻ കോട്ടയം : പാറേക്കടവ് പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ചു. ആറുമാനൂർ മീനച്ചിലാറിന്റെ ഇരുകരകളെ തമ്മിൽ ബന്ധിപ്പിച്ച് നിരവധി ആളുകൾക്ക് പ്രയോജനകരമായ രീതിയിൽ നിർമ്മാണം ആരംഭിച്ച പാറേക്കടവ് പാലത്തിന്റെ പണികൾ നാലുവർഷമായി മുടങ്ങിക്കിടക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് അയർക്കുന്നം വികസന സമിതിയുടെ നേതൃത്വത്തിലാണ് പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ചത്.     പ്രതിഷേധ സമരം പ്രസിഡന്റ് ജോയി കൊറ്റത്തിന്റെ അദ്ധ്യക്ഷതയിൽ പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. ഫാ.മാണി കല്ലാപ്പുറം മുഖ്യപ്രഭാഷണം നടത്തി. ലിസമ്മ ബേബി, ബിനോയി മാത്യു,ജോയിസ് കൊറ്റത്തിൽ, ഗീത […]

കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ ; 23000 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നു

സ്വന്തം ലേഖിക കോട്ടയം: മഴ കാര്യമായി പെയ്തില്ലെങ്കിലും, കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങാത്തത് ജനജീവിതം ദുസഹമാക്കുന്നു. ഇരുപത്തിമൂവായിരം പേർ ഒരാഴ്ചയായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. റെഡ് അലർട്ട് ഉണ്ടായില്ല.അതി ശക്തമായി മഴയും പെയ്തില്ല. പക്ഷേ കോട്ടയത്തിൻറെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളമാണ്. വീടുകൾ വ്യാപാരസ്ഥാപനങ്ങൾ സ്‌കൂളുകൾ അങ്ങനെ വെള്ളമെത്താത്ത സ്ഥലങ്ങളില്ല. കഴിഞ്ഞയാഴ്ച മുതൽ ലീലാമ്മയും മാർട്ടിനും ക്യാമ്പിലാണ്.എന്നും രാവിലെ വീട്ടിൽ നിന്ന് വെള്ളമിറങ്ങിയോ എന്ന് നോക്കാൻ പോകും.നിരാശയാണ് ഫലം. സമീപത്ത് വെള്ളം നിറഞ്ഞിട്ടും വീട് വിട്ട് പോകാത്ത ചിലരെയും കാണാം. ഉയർന്ന […]

കനത്ത മഴ പാലാ നഗരം മുങ്ങി ; മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ പെയ്തത്. ഇതേ തുടർന്ന് മീനച്ചിലാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട, തലനാട്, തീക്കോയി, വാഗമൺ, കാഞ്ഞിരപ്പള്ളി ,മുണ്ടക്കയം എന്നീ കിഴക്കൻ മേഖലയിലാണ് മഴ ശക്തമായിരിക്കുന്നത്. ഇന്നലെ പകലും രാത്രിയിലും അതിശക്തമായ മഴയാണ് ലഭിച്ചത് . ഇതേ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു. പാലാ നഗരത്തിലും മൂന്നാനി അമ്പാറ മേഖലയിലും മീനച്ചിലാർ കര കവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത […]