മെഡിക്കല്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ഡ്യൂട്ടി; സാമ്പത്തിക പ്രോത്സാനത്തിന് പുറമേ സർക്കാർ ജോലികളിൽ മുൻഗണനയും ലഭിച്ചേക്കും ; നീറ്റ് പരീക്ഷകൾ വൈകിപ്പിക്കാനും നടപടികൾ ആരംഭിച്ചു
സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: അവസാനവര്‍ഷ എംബിബിഎസ്, നഴ്സിംഗ് വിദ്യാര്ഥികളെക്കൂടി കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. രോഗബാധിതരാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നതിനാൽ, കോവിഡ് ചികിത്സക്ക് ആവശ്യമായ മനുഷ്യവിഭവം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന വിദഗ്ധരുടെ യോഗത്തിലെ നിര്‍ദേശം പരിഗണിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നു കേന്ദ്രസര്‍ക്കാരിലെ ഉന്നതഉദ്യോഗസ്ഥർ പറഞ്ഞു. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എംബിബിഎസ് പാസായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍- നഴ്സിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കു മികച്ച സാമ്പത്തിക പ്രോത്സാഹനം നൽകും. […]