മെഡിക്കല്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ഡ്യൂട്ടി; സാമ്പത്തിക പ്രോത്സാനത്തിന് പുറമേ സർക്കാർ ജോലികളിൽ മുൻഗണനയും ലഭിച്ചേക്കും ; നീറ്റ് പരീക്ഷകൾ വൈകിപ്പിക്കാനും നടപടികൾ ആരംഭിച്ചു

മെഡിക്കല്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ഡ്യൂട്ടി; സാമ്പത്തിക പ്രോത്സാനത്തിന് പുറമേ സർക്കാർ ജോലികളിൽ മുൻഗണനയും ലഭിച്ചേക്കും ; നീറ്റ് പരീക്ഷകൾ വൈകിപ്പിക്കാനും നടപടികൾ ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

 

ന്യൂ​ഡ​ല്‍​ഹി: അ​വ​സാ​ന​വ​ര്‍​ഷ എം​ബി​ബി​എ​സ്, ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളെക്കൂടി കോവിഡ് ഡ്യൂട്ടിക്ക് നി​യോ​ഗി​ക്കും.

 

രോഗബാധിതരാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നതിനാൽ, കോവിഡ് ചികിത്സക്ക് ആവശ്യമായ മനുഷ്യവിഭവം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന വി​ദ​ഗ്ധ​രു​ടെ യോ​ഗ​ത്തി​ലെ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ച്ച്‌ ഇന്ന്‌ അന്തിമ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ലെ ഉ​ന്ന​ത​ഉദ്യോഗസ്ഥർ പ​റ​ഞ്ഞു.

 

കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന എം​ബി​ബി​എ​സ് പാ​സാ​യ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്സു​മാ​ര്‍, മെ​ഡി​ക്ക​ല്‍- ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കു മി​ക​ച്ച സാ​മ്പത്തി​ക പ്രോ​ത്സാഹ​നം നൽകും.

 

ഇത്തരത്തിൽ ഡ്യൂട്ടി ചെയ്യാൻ സന്നദ്ധരാകുന്ന വിദ്യാർഥികൾക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി​ക​ളി​ല്‍ മു​ന്‍​ഗ​ണ​ന​ ന​ല്‍​കാനുള്ള സാധ്യതയുമുണ്ട്.

 

കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ മെ​ഡി​ക്ക​ല്‍ നീ​റ്റ് പ​രീ​ക്ഷ​ക​ള്‍ വൈ​കി​ക്കാ​നും തീ​രു​മാ​നി​ച്ചേ​ക്കും.