ഹോംസ്‌റ്റേയുടെ മറവിൽ എംഡിഎംഎയുമായി ഡിജെ പാർട്ടി..!! മയക്കുമരുന്ന് സംഘം പിടിയിൽ; 10.20 ഗ്രാം എംഡിഎംഎയും ഹുക്കയും കണ്ടെടുത്തു
സ്വന്തം ലേഖകൻ വൈത്തിരി: ഹോംസ്‌റ്റേയിൽ എംഡിഎംഎയുംയുമായി ഡിജെ പാർട്ടി സംഘടിപ്പിച്ച മയക്കുമരുന്ന് സംഘം പിടിയിൽ. വയനാട്, കോഴിക്കോട്, കണ്ണൂർ സ്വദേശികളായ ഒമ്പത് പേരെയാണ് പൊലീസ് അറസ്‌റ്റ്‌ചെയ്‌തത്. 10.20 ഗ്രാം എംഡിഎംഎയും ഹുക്കയും ഇവരില്‍നിന്ന് കണ്ടെടുത്തു. വൈത്തിരി മണ്ടമലയിലെ ‘ഫോറസ്‌റ്റ് വില്ലേജ്’ എന്ന പേരിൽ പ്രവർത്തിച്ചുവന്ന ഹോംസ്‌റ്റേയിൽനിന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. കൽപ്പറ്റ സ്വദേശി വട്ടക്കരിയിൽ വീട്ടിൽ വി മിൻഹാജ് (30), കൊടുവള്ളി തടുകുന്നുമ്മൽ വീട്ടിൽ കെ പി റമീസ് (23), താമരശേരി പുല്ലുമല വീട്ടിൽ മുഹമ്മദ് മിർഷാദ് (28), പനമരം കരിമ്പനക്കൽ വീട്ടിൽ മുഹമ്മദ് […]