ഹോംസ്‌റ്റേയുടെ മറവിൽ എംഡിഎംഎയുമായി ഡിജെ പാർട്ടി..!! മയക്കുമരുന്ന്‌ സംഘം പിടിയിൽ; 10.20 ഗ്രാം എംഡിഎംഎയും ഹുക്കയും കണ്ടെടുത്തു

ഹോംസ്‌റ്റേയുടെ മറവിൽ എംഡിഎംഎയുമായി ഡിജെ പാർട്ടി..!! മയക്കുമരുന്ന്‌ സംഘം പിടിയിൽ; 10.20 ഗ്രാം എംഡിഎംഎയും ഹുക്കയും കണ്ടെടുത്തു

സ്വന്തം ലേഖകൻ

വൈത്തിരി: ഹോംസ്‌റ്റേയിൽ എംഡിഎംഎയുംയുമായി ഡിജെ പാർട്ടി സംഘടിപ്പിച്ച മയക്കുമരുന്ന്‌ സംഘം പിടിയിൽ. വയനാട്‌, കോഴിക്കോട്‌, കണ്ണൂർ സ്വദേശികളായ ഒമ്പത്‌ പേരെയാണ് പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌തത്. 10.20 ഗ്രാം എംഡിഎംഎയും ഹുക്കയും ഇവരില്‍നിന്ന് കണ്ടെടുത്തു.

വൈത്തിരി മണ്ടമലയിലെ ‘ഫോറസ്‌റ്റ്‌ വില്ലേജ്‌’ എന്ന പേരിൽ പ്രവർത്തിച്ചുവന്ന ഹോംസ്‌റ്റേയിൽനിന്നാണ്‌ മയക്കുമരുന്ന്‌ സംഘത്തെ പിടികൂടിയത്‌. കൽപ്പറ്റ സ്വദേശി വട്ടക്കരിയിൽ വീട്ടിൽ വി മിൻഹാജ് (30), കൊടുവള്ളി തടുകുന്നുമ്മൽ വീട്ടിൽ കെ പി റമീസ് (23), താമരശേരി പുല്ലുമല വീട്ടിൽ മുഹമ്മദ് മിർഷാദ് (28), പനമരം കരിമ്പനക്കൽ വീട്ടിൽ മുഹമ്മദ് റാഷീദ് (23), കോഴിക്കോട് പരപ്പൻപൊയിൽ മേത്തൽ തൊടുകയിൽ വീട്ടിൽ മുഹമ്മദ് ഇക്ബാൽ (24), കൊടുവള്ളി അരീക്കര വീട്ടിൽ സുബൈർ (39), താമരശേരി കൊരങ്ങാട് വീട്ടിൽ മുഹമ്മദ് ഹിഷാം (23), തലശേരി അരയാൽപുറത്ത് വീട്ടിൽ അഫ്രീൽ ഇബ്രാഹിം (34), കണ്ണൂർ ചൊക്ലി മാസ് വീട്ടിൽ ഷെസിൽ (31) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോംസ്‌റ്റേ ലീസിനെടുത്ത്‌ നടത്തിവരികയായിരുന്നു. നിലവിൽ ലൈസൻസില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്‌ സംഘം പിടിയിലായത്‌. സോഷ്യൽ മീഡിയവഴിയും മറ്റുമാണ് ഇവര്‍‌ ആവശ്യക്കാരെ എത്തിച്ചിരുന്നത്‌. കോഴിക്കോട്ടുനിന്നാണ്‌ മയക്കുമരുന്ന്‌ ലഭിച്ചതെന്നാണ്‌ ഇവർ പൊലീസിന്‌ മൊഴിനൽകി.

ഇതുസംബന്ധിച്ച്‌ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു. വരുംദിവസങ്ങളിലും മയക്കുമരുന്നിനെതിരെയുള്ള പരിശോധന കർശനമാക്കുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി പദംസിങ്‌ അറിയിച്ചു. എഎസ്പി തപോഷ് ബസുമതാരി, എസ്ബി ഡിവൈഎസ്പി സിബി മാത്യു, വൈത്തിരി സ്റ്റേഷൻ എസ്എച്ച്ഒ ജെ ഇ ജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.