ഫാഷൻ ഗോൾഡ് ജുവല്ലറി തട്ടിപ്പ് കേസ് :എം.എൽ.എ എം.സി കമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യും ; കമറുദ്ദീനെതിരെ 15 കോടിയുടെ തട്ടിപ്പിന് തെളിവ് കിട്ടിയെന്ന് അന്വേഷണ സംഘം ; തെരഞ്ഞെടുപ്പ് വരാനിരിക്കെ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കി കമറുദ്ദീന്റെ അറസ്റ്റ്
സ്വന്തം ലേഖകൻ കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെച്ച് മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെ അറസ്റ്റു ചെയ്യും.എം.എൽ.എ നടത്തിയ 15കോടിയുടെ തട്ടിപ്പിനാണ് അന്വേഷ സംഘത്തിന് തെളിവ് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കമറുദ്ദീനെ അറസ്റ്റു ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ ഇന്ന് രാവിലെ മുതൽ ചോദ്യം ചെയ്ത് വരികെയാണ് എണ്ണൂറോളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഒട്ടേറെ കേസുകൾ കമറുദ്ദീനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ […]