മാട്രിമോണി സൈറ്റിലൂടെ യുവതിയെ കബളിപ്പിച്ച് പണം തട്ടിയ ത്രിപുര സ്വദേശികൾ അറസ്റ്റിൽ; സമൂഹ മാധ്യമങ്ങൾ വഴി വിശ്വാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാട്രിമോണിയല്‍ വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത യുവതിയെ കബളിപ്പിച്ചു പണം തട്ടിയ കേസിൽ ത്രിപുര സ്വദേശികളെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍-ലെ ഡോക്ടറാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച്‌ 22,75,000/- രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കുമാര്‍ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബര്‍മ (27) എന്നിവരെയാണ് ത്രിപുരയിലെ തെലിയമുറ എന്ന സ്ഥലത്തുനിന്നും പിടികൂടിയത്. വെബ്‌സൈറ്റിലെ വിവരങ്ങള്‍ ശേഖരിച്ച പ്രതികള്‍ യുവതിയെ വാട്സാപ്പ് വഴി ബന്ധപ്പെടുകയും […]