ഹോളിഫെയ്ത്തും ആൽഫാ സെറീനും തകർന്ന് വീണത് ചരിത്രത്തിലേക്ക് ; പൊടിയിൽ മുങ്ങി മരട്
സ്വന്തം ലേഖകൻ കൊച്ചി : നിയന്ത്രിയ സ്‌ഫോടനത്തിലൂടെ മരടിലെ ഹോളിഫെയ്ത്തും ആൽഫാ സെറീനും തകർന്ന് വീണത് ചരിത്രത്തിലേക്ക്. ഹോളി ഫെയ്ത്തിന് പിന്നാലെ ഇരട്ട ടവറുകളുള്ള ആൽഫാ സെറീനും പൊടിയായി. ഇനവാസ കേന്ദ്രത്തോട് ചേർന്നായിരുന്നു ആൽഫാ സെറിൻ കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നത്. അതിനാൽ തന്നെ അധികൃതരടക്കം ആശങ്കയിലായിരുന്നു. 11.19നായിരുന്നു ഹോളിഫെയ്ത്ത് നിലംപൊത്തിയത്. രാവിലെ 10.32നാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഹോളിഫെയ്ത്ത് എച്ച്ടുഒ തകർക്കുന്നതിനുള്ള ആദ്യ സൈറൺ മുഴങ്ങിയത്. 10.32 ന് മുഴങ്ങേണ്ട രണ്ടാം സൈറൺ 11.11 നാണ് മുഴങ്ങിയത്. നാവിക സേനയുടെ ആകാശനിരീക്ഷണത്തിന് ശേഷമാണ് സൈറൺ മുഴങ്ങിയത്. […]