മരട് മിഷൻ ; കായലിൽ വീണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഉടൻ നീക്കം ചെയ്യണം : സുപ്രീംകോടതി
സ്വന്തം ലേഖകൻ കൊച്ചി: മരടിൽ തീരദേശനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചതിന്റെ ഭാഗമായി കായലിൽ വീണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഉടൻ നീക്കണമെന്ന് സുപ്രീംകോടതി. മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കേണ്ടി വന്നത് വേദനാജനകമെന്നും തീരദേശ നിയമം ലംഘിക്കുന്നവർക്ക് ഇതൊരു പാഠമാകണമെന്നും ജസ്റ്റീസ് അരുൺ മിശ്ര പറഞ്ഞു. നഷ്ട പരിഹാരം സംബന്ധിച്ച് പരാതിയുള്ളവർ അപേക്ഷ നൽകണം. ഇതോടൊപ്പം നാലാഴ്ച്ചയ്ക്കകം കേസിൽ തുടർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു. മരടിൽ തീരദേശപരിപാലനനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്‌ളാറ്റ് സമുച്ചയങ്ങൾ, ഹോളിഫെയ്ത്ത് എച്ച്ടുഒ, ആൽഫാ സെറീൻ ഇരട്ട ഫ്‌ളാറ്റ് […]