ജസ്‌നയുൾപ്പെടെ കാണാതായ ആ 814 പേർ എവിടെ?; പെൺകുട്ടികളും വീട്ടമ്മമാരും വീട് വിട്ടിറങ്ങുന്നത് പ്രണയ കെണിയിൽ പെട്ട്; പിണങ്ങി ഇറങ്ങുന്നതിൽ അധികവും കുട്ടികൾ; സംസ്ഥാനത്തെ മാൻ മിസ്സിംഗ്‌ കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാതായത് 814 പേരെയാണ്. മാൻമിസ്സിംഗ്‌ കേസുകളിൽ അന്വഷണം ഊർജിതമാക്കണമെന്ന് പോലീസ് മേധാവി ആവർത്തിച്ച് പറഞ്ഞിട്ടും മിക്ക ഫയലുകളും ഏറെക്കുറെ അടച്ച നിലയിലാണ് പോലീസ്. ജര്‍മ്മനിയില്‍ നിന്ന് നമ്മുടെ നാട്ടിൽ എത്തിയ വിദേശ വനിതയും പത്തനംതിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌നയും തിരുവനന്തപുരത്ത് ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ആര്യനാട് സ്വദേശി മോഹനനും ഈ പട്ടികയിലെ ഏതാനും ചിലര്‍ മാത്രം. പ്രത്യേക അന്വഷണ സംഘത്തെ നിയോഗിച്ച ഈ മൂന്ന് കേസുകളിലും യാതൊരു പുരോഗതിയുമില്ല. ജസ്‌ന കേസിൽ മാത്രം […]