video
play-sharp-fill

നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് എൻ.സി.പി യു.ഡി.എഫിലേക്കെന്ന് സൂചന ; എൻ.സി.പി ആവശ്യപ്പെട്ടിരിക്കുന്നത് നാല് സീറ്റുകൾ

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി എൻ.സി.പി. യു.ഡി.എഫിലേക്കെന്ന് സൂചന. മുതിർന്ന കോൺഗ്രസ് നേതാക്കൾ എൻ.സി.പി. നേതാക്കളുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായാണു വിവരം.പാലാ സീറ്റിൽ സി.പി.എം. പിന്തുണയോടെ കേരള കോൺഗ്രസ്(എം) ജോസ് പക്ഷം അവകാശവാദം ഉറപ്പിച്ചതോടെയാണ് എൻ.സി.പിമുന്നണി മാറ്റത്തിന് തയാറെടുത്തിരിക്കുന്നത്. എൻ.സി.പി. ദേശീയ നേതൃത്വത്തിന്റെകൂടി പിന്തുണയോടെയാണ് നീക്കം. ഇതിനായി നാലു സീറ്റുകളാണ് എൻ.സി.പി ആവശ്യപ്പെട്ടിരിക്കുന്നത്. പാലായ്ക്കു പുറമേ കുട്ടനാട്, കായംകുളം സീറ്റുകളും മലബാറിൽ ഒരു സീറ്റും വേണമെന്നാണ് ആവശ്യം. കുട്ടനാട് േേജാസഫ് വിഭാഗം വിട്ടുനൽകിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി സീറ്റ് വേണമെന്നാണ് ആവശ്യം. […]

ഷാളുകൾക്കും പൂച്ചെണ്ടുകൾക്കും പകരം പഠനോപകരണങ്ങൾ നൽകാമോ ; മാണി.സി.കാപ്പൻ

  സ്വന്തം ലേഖകൻ പാലാ: ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ എനിക്ക് നൽകുന്ന ഷാളുകളും പൂച്ചെണ്ടുകളും ഒഴിവാക്കി പഠനോപകരണങ്ങൾ നൽകാൻ അഭ്യർത്ഥനയുമായി മാണി.സി.കാപ്പൻ എം.എൽ.എ. ചടങ്ങുകളിൽ പങ്കെടുക്കുന്ന് സംമയത്ത് നൽകുന്ന ഷാളുകളും പൂച്ചെണ്ടുകളും പിന്നീട് ഉപയോഗിക്കാൻ കഴിയാതെ വരുന്നതിനാൽ ഇവ ഒഴിവാക്കി നോട്ടുബുക്കുകൾ, പെൻസിലുകൾ, പേനകൾ മുതലായ പഠനോപകരങ്ങൾ നൽകിയാൽ അതു പിന്നീട് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് മാണി.സി.കാപ്പൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇങ്ങനെ സമാഹരിക്കുന്ന പഠനോപകരണങ്ങൾ 2020 ജൂണിൽ പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ പാലാ മണ്ഡലത്തിലെ നിർധനരായ വിദ്യാർത്ഥികൾക്കു സമ്മാനിക്കാനാണ് എംഎൽഎയുടെ തീരുമാനം. ജനുവരി ഒന്നു മുതൽ […]

എ.കെ ശശീന്ദ്രനെ എൻസിപി അധ്യക്ഷനാക്കി മാണി സി കാപ്പനെ മന്ത്രിയാക്കാൻ നീക്കം

  സ്വന്തം ലേഖിക തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ എൻസിപിയുടെ സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ട് മാണി സി. കാപ്പനെ മന്ത്രിയാക്കാൻ നീക്കം. തോമസ് ചാണ്ടിയുടെ വിയോഗത്തോടെ ടി.പി. പീതാംബരനെ താൽക്കാലിക അധ്യക്ഷനാക്കി പാർട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണിയാണ് എൻസിപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ഫെബ്രുവരി മാസത്തോടെ മാണി സി. കാപ്പൻ മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യത ഇടതുമുന്നണി നേതൃത്വവും തള്ളിക്കളയുന്നില്ല. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന തോമസ് ചാണ്ടി അനുസ്മരണത്തിന് ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനം. പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുമ്പോൾ മന്ത്രിസഭയിലും അഴിച്ചുപണി […]

സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകനുമെതിരെ മാണി സി. കാപ്പൻ സി.ബി.ഐക്ക് മൊഴി നൽകി ; രേഖകൾ പുറത്തുവിട്ട് ഷിബു ബേബി ജോൺ . ആരോപണം നിഷേധിച്ച് മാണി സി കാപ്പൻ

സ്വന്തം ലേഖിക തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും മകൻ ബിനീഷ് കോടിയേരിക്കെതിരെയും ഇക്കഴിഞ്ഞ പാല ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച മാണി സി.കാപ്പൻ സി.ബി.ഐക്ക് നൽകിയ മൊഴിയുടെ രേഖ ആർ.എസ്.എപി നേതാവ് ഷിബു ബേബി ജോൺ പുറത്തുവിട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോൺ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടു കോടയേരിക്കും മകനും മുംബയ് മലയാളി ദനേശ് മേനോൻ പണം നൽകിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ […]