video
play-sharp-fill

അതിർത്തി കടത്തില്ലെന്ന പിടിവാശിയിൽ കർണ്ണാടക : ചികിത്സ കിട്ടാതെ ഹൃദ്‌രോഗി മരിച്ചു ; കൊറോണക്കാലത്ത് ചികിത്സ കിട്ടാതെയുള്ള എട്ടാമത്തെ മരണം

സ്വന്തം ലേഖകൻ കാസർഗോഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർഗോഡുമായകുള്ള അതിർത്തി കർണാടക അടച്ചതോടെ വിദഗ്ധ ചികിത്സ കിട്ടാതെ കാസർകോഡ് ഒരാൾകൂടി മരിച്ചു. കാസർഗോഡ് കർണ്ണാടക അതിർത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഹൃദ്രോഗി ആയിരുന്ന ഇയാൾ മംഗ്ലുരൂവിലായിരുന്നു ചികിത്സ നടത്തി വന്നിരുന്നത്. ഇയാളുടെ വീട്ടിൽ നിന്നും എട്ട് കിലോമീറ്റർ മാത്രമേ മംഗലൂരുവിലെ ആശുപത്രിയിലേക്കുള്ളു. കർണ്ണാടക അതിർത്തി അടച്ചതോടെ സ്ഥിരമായുണ്ടായിരുന്ന ചികിത്സ നൽകാൻ സാധിക്കാതെ വരികെയായിരുന്നു. ഹൃദ്‌രോഗത്തെ തുടർന്ന് നേരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഇയാളെ നെഞ്ച് വേദനയെ തുടർന്ന് ഉപ്പളയിലെ ക്ലിനിക്കിൽ […]

മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞപ്പോൾ മുൻ എം.എൽ.എ മുന്നിട്ടറങ്ങി ; പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി സമാഹരിച്ചത് രണ്ട് കോടി

  സ്വന്തം ലേഖകൻ മംഗളൂരു: മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞപ്പോൾ മുൻ എം.എൽ.എ മുന്നിട്ടറങ്ങി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി സമാഹരിച്ചത് രണ്ട് കോടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചതോടെയാണ് വിവിധ സംഘടനകൾ മുന്നിട്ടിറങ്ങിയത്. മുൻ എംഎൽഎയുടെ നേതൃത്വത്തിലാണ് വിവിധ സംഘടനകളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയത്. തുടർന്ന് രണ്ട് കോടി രൂപയോളം സമാഹിരിച്ചു. ഇതിൽ 25 ലക്ഷം വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ബാക്കി പരിക്കേറ്റവരുടെ ചികിത്സക്കും മറ്റും ഉപയോഗിക്കുമെന്ന് സീനിയർ പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 […]

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം ; മംഗളൂരുവിൽ ബിനോയ് വിശ്വം പൊലീസ് കസ്റ്റഡിയിൽ

  സ്വന്തം ലേഖിക മംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മംഗളൂരുവിൽ ബിനോയ് വിശ്വം എം.പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് മംഗളൂരുവിൽ ചേരുന്നുണ്ട്. സമരം നടത്താൻ സംഘടനകൾ അനുമതി ആവശ്യപ്പെട്ടാൽ നിഷേധിക്കരുതെന്ന് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. ശനിയാഴ്ച അവധി ദിവസമായതിനാൽ കൂടുതൽ ആളുകൾപ്രതിഷേധവുമായി തെരുവിലേക്കിറങ്ങുമെന്ന കണക്കുകൂട്ടലിൽ സുരക്ഷ കർശനമാക്കാനാണ് മംഗളൂരു പൊലീസിന് ലഭിച്ച നിർദേശം. […]