പ്രായം വെറുമൊരു നമ്പർ മാത്രം!! മമ്മൂട്ടിയുടെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ

സ്വന്തം ലേഖകൻ മലയാള സിനിമയുടെ എക്കാലത്തേയും താരരാജാവാണ് മമ്മൂക്ക. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും അഭിനയ മികവും കൊണ്ട് മമ്മൂട്ടി ഇന്നും തന്റെ ആരാധകരെ ഞെട്ടിപ്പിക്കുകയാണ്. ഇതെല്ലാം എങ്ങനെ സാധിക്കുന്നു എന്ന് പ്രേക്ഷകര്‍ ചിന്തിക്കുന്നിടത്തേക്ക് തന്റെ പുതിയ മാസ് ലുക്കുമായി അദ്ദേഹം എത്തും. ഇത്തവണയും ചുള്ളന്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ഫോട്ടോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കൽ ബുഡാപെസ്റ്റിൽ’, എന്നാണ് ഫോട്ടോകൾക്ക് മമ്മൂട്ടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. സ്റ്റൈലിഷ് ലുക്കിൽ കൂളിം​ഗ് ​ഗ്ലാസും ധരിച്ച് മാസായി നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ […]

‘അങ്ങേയറ്റം ദുഃഖകരമായ സംഭവം..! മരിച്ചവരുടെ കുടുംബത്തിനൊപ്പം’; താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവച്ച് മമ്മൂട്ടി

സ്വന്തം ലേഖകൻ മലപ്പുറം: താനൂർ ബോട്ടപകടം അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്ന സംഭവമാണെന്ന് നടൻ മമ്മൂട്ടി, ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും വ്യക്തമാക്കി. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന പ്രാർത്ഥനയും മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു. മമ്മൂട്ടിയുടെ കുറിപ്പിന്റെ പൂർണ രൂപം മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടക്കുന്നതാണ്. ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും […]

ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹൻലാലും നിറഞ്ഞാടിയ ചിത്രം; ഹരികൃഷ്ണൻസിന് രണ്ട് ക്ലൈമാക്സ് വന്നത് എങ്ങനെ? 24 കൊല്ലത്തിനുശേഷം രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി!

മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. ഏകദേശം ഒരേ കാലഘട്ടത്തിലാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയിലേക്കുള്ള കടന്ന് വരവ്. ഇരുവരുടെയും വളർച്ചയും ഒരു കാലഘട്ടത്തിലാണ്. തുടക്ക കാലത്ത് ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.എന്നാൽ സൂപ്പർ സ്റ്റാറുകളായി മാറിയ രണ്ട് പേരെയും വെച്ച് പിൽക്കാലത്ത് ഒരു സിനിമ ചെയ്യാനായത് സംവിധായകൻ ഫാസിലിനാണ്. ഹരികൃഷ്ണൻസ് ആയിരുന്നു ഈ സിനിമ. ഹരിയും കൃഷ്ണനുമായി ഇരുവരും മല്‍സരിച്ചഭിനയിച്ച സിനിമ കൂടിയായിരുന്നു ഹരികൃഷ്ണന്‍സ്. ഹരിയും കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്സുകളാണ് ഉണ്ടായിരുന്നത്. […]