പുതിയ ചിത്രവും ആഘോഷമാക്കി ആരാധകർ ; വൈറൽ ഫോട്ടോയുമായി മെഗാസ്റ്റാർ മമ്മൂട്ടി
സ്വന്തം ലേഖകൻ കൊച്ചി : ഫോട്ടോഗ്രാഫിക്കും ഫിറ്റ്‌നസ്സിനുമായി സമയം മാറ്റിവെച്ച് കോവിഡ് കാലം ചിലവഴിക്കുകയാണ് മമ്മൂട്ടി. തന്റേതായ ലോകത്ത് മുഴുകുന്ന താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഓണ്‍ സ്ക്രീനില്‍ മലയാളികളെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ഇപ്പോള്‍ ഓഫ് സ്ക്രീനിലാണ് അത് ചെയ്യുന്നത്. സിനിമയില്‍ എത്തിയതിനു ശേഷം ഷൂട്ടിങ്ങില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നുമെല്ലാം മമ്മൂട്ടി ഇത്രനാള്‍ വിട്ടു നിന്ന മറ്റൊരുകാലം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രവും വൈറൽ ആയിരിക്കുകയാണ്. നീട്ടി വളര്‍ത്തിയ താടിയും മുടിയും. അലസമായി മുന്നിലേക്ക് വീണ് […]