play-sharp-fill

മലയാളികൾ എന്ന് കേട്ടാൽ കേന്ദ്രത്തിന് ഭ്രാന്തിളകും ; എം.ടിയുടെയും മമ്മൂട്ടിയുടെയും പേര് കൊടുത്താൽ ചവറ്റുകൊട്ടയിലിടും : എ.കെ ബാലൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളികൾ എന്നു കേട്ടാൽ കേന്ദ്രസർക്കാരിന് ഭ്രാന്തിളകുന്ന സ്ഥിതിയാണെന്ന് മന്ത്രി എകെ ബാലൻ. റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എകെ ബാലന്റെ പ്രതികരണം.തുടർച്ചയായി രണ്ടാം തവണയാണ് കേരളത്തെ റിപ്പബ്ലിക് ദിന പരേഡിൽ നിന്നും ഒഴിവാക്കുന്നത്. പത്മ അവാർഡിന് കേരളം നൽകുന്ന നാമനിർദേശങ്ങളും കേന്ദ്രം തള്ളുകയാണെന്നും എംടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താൽ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിന് പിന്നാലെയാണ് കേരളത്തിന്റേയും റിപ്പബ്ലിക് ദിന പരേഡിനായി സമർപ്പിച്ച നിശ്ചല ദൃശ്യത്തിന് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചത്. പരിശോധനയുടെ […]

വർഷങ്ങളായുള്ള ആഗ്രഹം സഫലമായി ; മമ്മൂട്ടിയും മഞ്ചുവും ഒന്നിക്കുന്നു

  സ്വന്തം ലേഖിക കൊച്ചി : മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം എന്നത് മഞ്ജു വാര്യരുടെ ചിരകാല സ്വപ്നമായിരുന്നു. മഞ്ജുവിന്റെ ഈ ആഗ്രഹം സഫലമായിരിക്കുകയാണിപ്പോൾ. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യർ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമാണ് ഇത്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ത്രില്ലർ ചിത്രത്തിൽ മഞ്ജുവാര്യരും നിഖില വിമലുമാണ് നായികമാർ. ഇരുവരും മമ്മൂട്ടിയോടൊപ്പം ഇതാദ്യമാണ്. ജിസ് ജോയിയുടെ […]

പുതുവർഷം കളറാക്കി മമ്മുക്ക ; ലേറ്റസ്റ്റ് ഫോട്ടോ വൈറലാവുന്നു

  സ്വന്തം ലേഖിക കോട്ടയം : എന്നും യുവത്വം തുളുമ്പുന്ന പ്രേക്ഷകരുടെ പ്രിയതാരമാണ് മമ്മൂട്ടി. വില്ലൻ വേഷങ്ങളിൽ നിന്നും നായകനിരയിലേക്കെത്തിയ അദ്ദേഹത്തെ അന്നും ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്നു. ആരാധകപിന്തുണയുടെ കാര്യത്തിൽ ഏറെ മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. മലയാളികൾ മാത്രമല്ല ആരാധകരായിട്ടുള്ളത്.തമിഴിലേയും തെലുങ്കിലേയും ഇടവേള അവസാനിപ്പിച്ചെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു അവിടേയും ലഭിച്ചത്. കൃത്യമായി വ്യായാമം ചെയ്യുന്നതും തിരക്കുകൾക്കിടയിൽ കുടുംബത്തെ ചേർത്തുനിർത്തുതിനുമെല്ലാം ഉത്തമ ഉദാഹരണമാണ് അദ്ദേഹം. അദ്ദേഹത്തിൻരെ പിന്തുണയെക്കുറിച്ച് വാചാലരായി താരങ്ങളും സംവിധായകരും എത്താറുമുണ്ട്. കരിയറിലെ ആദ്യ 100 കോടി നേട്ടവും സ്വന്തമാക്കിയാണ് അദ്ദേഹം കുതിക്കുന്നത്. […]

ബോളിവുഡ് ചിത്രങ്ങളെ പിൻന്തള്ളി ഒന്നാമതായി പേരൻപ് ; മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടിക ഐ.എം.ഡി.ബി പുറത്തുവിട്ടു

  സ്വന്തം ലേഖകൻ കൊച്ചി : ബോളിവുഡ് ചിത്രങ്ങളായ ‘ ഗലി ബോയി ‘യെയും ‘ ഉറി’യെയും പിന്തള്ളി മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതായി ‘ പേരൻപ്’. ഐ.എം.ഡി.ബിയാണ് മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്ത് വിട്ടത്. ചലച്ചിത്രങ്ങളുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിർണ്ണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റാണ് ഐഎംഡിബി. മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങളുടെ 2019 ലെ ലിസ്റ്റിലാണ് പേരൻപ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെൺകുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി പേരൻപിൽ എത്തിയത്. അമുദൻ എന്ന ഓൺലൈൻ ടാക്‌സി […]

മാമാങ്കത്തെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു, കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ ; വൈറലായി വേണു കുന്നപ്പിള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ കൊച്ചി : മാമാങ്കത്തെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു. വൈറലായി മാമാങ്കത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് . മാമാങ്കം കലക്ഷൻ ഇപ്പോൾതന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്. … അദ്ഭുതങ്ങൾ നിറഞ്ഞതും, മലയാളികൾക്ക് വളരെ പുതുമയുള്ളതുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു…’ എന്നാണ് നിർമാതാവ് ഫെയ്‌സ് ബുക്കിൽ കുറിച്ചത്. വേണു കുന്നപ്പളളിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം മാമാങ്ക വിശേഷങ്ങൾ…ഇന്നലെ ആ സുദിനമായിരുന്നു .. മാമാങ്കം എന്ന […]

മാമാങ്കത്തിന് കൊടിയേറി ; അൻപത് രാജ്യങ്ങളിലായി രണ്ടായിരത്തിലധികം തീയറ്ററുകളിൽ

  സ്വന്തം ലേഖകൻ കൊച്ചി : മമ്മൂട്ടി ആരാധകരുടെയും മലയാള സിനിമാപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിചിത്രം മാമാങ്കം ലോകത്തിലെ അൻപത് രാജ്യങ്ങളിൽ നിന്നായിരണ്ടായിരത്തിലധികം തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. അമ്പതോളം രാജ്യങ്ങളിലാണ് മാമാങ്കം ഒരേ സമയം റിലീസ് ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ സർവകാല റെക്കാഡ് റിലീസാണിത്. നാല്പത്തിയൊന്ന് രാജ്യങ്ങളിൽ ഒരേ ദിവസം പ്രദർശനത്തിനെത്തിയ ലൂസിഫറിന്റെ റെക്കോഡാണ് മാമാങ്കം മറികടക്കുന്നത്. ഇതോടെ സൗദി അറേബ്യയും ഉക്രെയ്‌നും അങ്കോളയും ഉൾപ്പെടെ എട്ടോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും മാമാങ്കം സ്വന്തമാക്കി. മലയാളത്തിനൊപ്പം തമിഴ്, […]

ഓരോ വർഷം കഴിയുമ്പോഴും ഗ്ലാമർകൂടുന്നു ; മമ്മുക്കയ്ക്ക് 68-ാം പിറന്നാൾ ആശംസകൾ

സ്വന്തം ലേഖിക കോട്ടയം : മലയാള സിനിമയുടെ മെഗാസ്റ്റാർ, ഓരോ വർഷം കഴിയുംതോറും പ്രായം കുറഞ്ഞുവരുന്ന താരം, നിലവിൽ ജീവിച്ചിരിക്കുന്ന താരങ്ങളിൽ ഏറ്റവും അധികം സിനിമകളിൽ നായകനായ ഒരാൾ. മലയാളത്തിന് പുറമെ തനിക്ക് തമിഴും തെലുങ്കും ഒക്കെ വശമെന്ന് തെളിയിച്ച മഹാ നടൻ. വിശേഷിപ്പിക്കാൻ വാക്കുകളില്ല പി.ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയെ. ഇന്ന് പിറന്നാൾ ആഘോഷത്തിന്റെ നിറവിലാണ് താരം. ഈ മനുഷ്യന് 68 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. നാം പോലും അത്ഭുതത്തോടെ വിശ്വസിക്കുമ്പോൾ വിദേശികളോ? ഓരോ പിറന്നാൾ കഴിയുമ്പോഴും മമ്മൂട്ടിക്ക് പ്രായമാണോ […]