കുട്ടികളാണ് കേരള പൊലീസിന്റെ ‘മാലാഖ’

സ്വന്തം ലേഖിക കോട്ടയം :കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാൻ പുതിയ പദ്ധതിയുമായി കേരള പോലീസ്.കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി മാലാഖ’ എന്ന പേരിൽ ബോധവൽക്കരണ പരിപാടികൾക്ക് കേരള പോലീസ് രൂപം നൽകി. രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലർത്തുന്ന രക്ഷകർത്താക്കൾ, അധ്യാപകർ, ബന്ധുക്കൾ, പോലീസുദ്യോഗസ്ഥർ, ഡോക്ടർമാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് ബോധവൽക്കരണം നൽകാനാണ് ഉദ്ദേശിക്കുന്നത്. ജനുവരി 15 മുതൽ മാർച്ച് 31 വരെ നീളുന്ന തരത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. […]