play-sharp-fill

ശബരിമല മകരവിളക്ക് മഹോത്സവം; മുന്‍കരുതല്‍ ശക്തമാക്കി വനം വകുപ്പ് ; കാട്ടുതീ തടയുന്നതിന് മാത്രമായി പമ്പയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

സ്വന്തം ലേഖകൻ പമ്പ : മകരവിളക്കിന് മുന്നോടിയായി പട്രോളിംഗും കാട്ടുതീ നിയന്ത്രണ സംവിധാനങ്ങളും ത്വരിതപ്പെടുത്തി വനം വകുപ്പ്. കാട്ടുതീ തടയുന്നതിന് മാത്രമായി പമ്പയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി. മകരവിളക്ക് കാണാന്‍ അയ്യപ്പഭക്തര്‍ തടിച്ച് കൂടുന്ന പുല്ല് മേട് ഭാഗങ്ങളില്‍ നിയന്ത്രിത തീ കത്തിക്കല്‍ ആരംഭിച്ചു.തീ പടരുന്നത് തടയുന്നതിനായി ഫയര്‍ ലൈന്‍ ഒരുക്കുന്നതിന്റെ ഭാഗമായാണിത്. മകരവിളക്ക് ദര്‍ശന പോയിന്റുകളില്‍ സ്റ്റാഫുകളെ മുന്‍കൂട്ടി നിശ്ചയിച്ച് കഴിഞ്ഞു. അയ്യപ്പഭക്തര്‍ കാല്‍നടയായി വരുന്ന എരുമേലി- കരിമല പാതയിലും സത്രം – പുല്ലുമേട് പാതയിലും അധിക ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. […]

തിരുവാഭരണ ഘോഷയാത്ര: രാജ പ്രതിനിധി എന്‍. ശങ്കര്‍ വര്‍മ്മയ്ക്ക് തിരുനക്കരയില്‍ സ്വീകരണം

സ്വന്തം ലേഖകന്‍ കോട്ടയം: ചരിത്ര പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്രയ്ക്കു നേതൃത്വം നല്‍കാന്‍ പന്തളം വലിയ തമ്പുരാന്‍ രേവതി നാള്‍ പി.രാമവര്‍മ്മ രാജയുടെ പ്രതിനിധിയായി പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ മൂലംനാള്‍ ശ്രീ. എന്‍. ശങ്കര്‍ വര്‍മ്മയെ നിശ്ചയിച്ചു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭരണ സമിതിയാണ് പേര് ശുപാര്‍ശ ചെയ്തത്. ക്ഷത്രിയ ക്ഷേമസഭ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മധ്യമേഖല സെക്രട്ടറിയുമാണ് ശങ്കര്‍. സഭയുടെ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തില്‍ 2021 ജനുവരി 3നു ഞായറാഴ്ച 2.30നു തിരുനക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഹാളില്‍ എന്‍. ശങ്കറിന് […]