മഹാരാജാസ് കോളേജിലെ സിസിടിവി ദൃശ്യങ്ങൾ തേടി അന്വേഷണസംഘം ; ജൂൺ 6 ലെ ദൃശ്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് ക്രൈംബ്രാഞ്ച് നോട്ടീസ്
സ്വന്തം ലേഖകൻ കൊച്ചി : മഹാരാജാസ് കോളജിലെ സിസിടിവി ദൃശ്യങ്ങൾ തേടി അന്വേഷണസംഘം. ആർഷോയ്ക്കെതിരെ കെഎസ്‍യു പ്രവർത്തകർ ആരോപണം ഉന്നയിച്ച ഈ മാസം ആറിലെ സിസിടിവി ദൃശ്യങ്ങൾ വേണമെന്നാവശ്യപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് പ്രിൻസിപ്പലിന് നോട്ടീസ്. ആരോപണമുയർന്ന ദിവസം പ്രിൻസിപ്പലിന്‍റെ റൂമിൽ കെഎസ്‍യു പ്രവർത്തകർ എത്തിയതും കാമ്പസിൽ മാധ്യമങ്ങൾ വന്നതും അടക്കമുളള ദൃശ്യങ്ങൾ പരിശോധിക്കുന്നതിനാണിത്. ആർഷോയ്ക്കെതിരായ കെ എസ് യു ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നും സാങ്കേതികപ്പിഴവെന്നുമാണ് പ്രിൻസിപ്പൽ മൊഴി നൽകിയത്.