Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : മഹാരാജാസ് കോളജിലെ സിസിടിവി ദൃശ്യങ്ങൾ തേടി അന്വേഷണസംഘം. ആർഷോയ്ക്കെതിരെ കെഎസ്‍യു പ്രവർത്തകർ ആരോപണം ഉന്നയിച്ച ഈ മാസം ആറിലെ സിസിടിവി ദൃശ്യങ്ങൾ വേണമെന്നാവശ്യപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് പ്രിൻസിപ്പലിന് നോട്ടീസ്.

ആരോപണമുയർന്ന ദിവസം പ്രിൻസിപ്പലിന്‍റെ റൂമിൽ കെഎസ്‍യു പ്രവർത്തകർ എത്തിയതും കാമ്പസിൽ മാധ്യമങ്ങൾ വന്നതും അടക്കമുളള ദൃശ്യങ്ങൾ പരിശോധിക്കുന്നതിനാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർഷോയ്ക്കെതിരായ കെ എസ് യു ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നും സാങ്കേതികപ്പിഴവെന്നുമാണ് പ്രിൻസിപ്പൽ മൊഴി നൽകിയത്.