മഹാ ചുഴലിക്കാറ്റ് കേരളതീരം വിട്ടു ; സംസ്ഥാനത്ത് മഴ കുറയുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ‘മഹാ’ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് കുറയുകയാണ്. കാറ്റ് ലക്ഷദ്വീപ് കടന്ന വടക്ക് പടിഞ്ഞാറു ദിശയിൽ ഒമാൻ തീരത്തേക്ക് നീങ്ങുന്നു. അതേസമയം കേരളത്തിലെ വടക്കൻ ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും കാറ്റും മഴയും തുടരുമെന്നാണ് റിപ്പോർട്ട്. വടക്കൻ ജില്ലയിൽ മഴശക്തമാകുമെന്ന് റിപ്പോർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ 80 കിലോമീറ്റർ വേഗതയിലും കേരളത്തിൽ 65 കിലോമീറ്റർ വേഗതയിലും കാറ്റുവീശും. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലൽ ഉള്ളവരും ജാഗ്രത പാലിക്കണം, മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. […]