play-sharp-fill

ഭർത്താവിന്റെ സ്വത്തിൽ വീട്ടമ്മയ്ക്ക് തുല്യാവകാശം; അവധി പോലുമില്ലാതെയുള്ള അവരുടെ അധ്വാനം അവഗണിക്കാനാകില്ല..! സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി

സ്വന്തം ലേഖകൻ ചെന്നൈ: ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമെന്ന് മദ്രാസ് ഹൈക്കോടതി. അവധി പോലുമില്ലാതെയുള്ള വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാകില്ലെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഭർത്താവിന്റെ മരണശേഷം സ്വത്തിൽ അവകാശം ഉന്നയിച്ചു കമ്ശാല അമ്മാൾ എന്ന സ്ത്രീ നൽകിയ ഹർജിയിലാണ് മദ്രാസ്‌ ഹൈകോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. കുടുംബത്തെ നാട്ടിലാക്കി 11 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത ആർജിച്ച സ്വത്ത്, അമ്മാൾ സ്വന്തം പേരിലാക്കിയെന്ന് കാണിച്ചു ഭർത്താവ് കണ്ണൻ വർഷങ്ങൾക്ക് മുൻപ് നിയമപോരാട്ടം തുടങ്ങിയിരുന്നു. കണ്ണന് അനുകൂലമായുള്ള കീഴ്കോടതി വിധിക്കെതിരായ അപ്പീലിലാണ് […]

കോവിഡ് വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കുറ്റം വരെ ചുമത്താം; രാഷ്ട്രീയ പാര്‍ട്ടികള്‍ റാലികള്‍ നടത്തുന്നത് തടയാന്‍ പോലും ഉത്തരവുണ്ടായില്ല; തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കമ്മീഷന്‍ അന്യഗ്രഹത്തിലായിരുന്നോ?; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മദ്രാസ് ഹൈക്കോടതി

സ്വന്തം ലേഖകന്‍ ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന് മദ്രാസ് ഹൈക്കോടതി. ‘ഇന്നത്തെ അവസ്ഥയ്ക്ക് നിങ്ങള്‍ക്ക് മാത്രമാണ് ഉത്തരവാദിത്തം,’ എന്ന് മദ്രാസ് ഹൈക്കോടതി കമ്മീഷനെ ലക്ഷ്യമിട്ട് പറഞ്ഞു. ‘നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അധികാരം പ്രയോഗിക്കുന്നതിനുള്ള പരിമിതികളില്ല. കോവിഡ് പ്രോട്ടോക്കോള്‍ സംരക്ഷിക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ‘രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നത് തടയാന്‍ നിങ്ങള്‍ ഒരു നടപടിയും സ്വീകരിച്ചില്ല,’ ഹൈക്കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു ഗ്രഹത്തിലായിരുന്നോ’ എന്നും കോടതി ചോദിച്ചു. ‘അതിജീവനവും സംരക്ഷണവും’ ആണ് ഇപ്പോള്‍ പ്രധാനമെന്നും […]