മദ്യക്കുപ്പിക്കുള്ളില്‍ ഫ്യുരിഡാൻ കലർത്തിയത് സിറിഞ്ച് ഉപയോഗിച്ചോ ??? മദ്യം വഴിയില്‍ നിന്ന് ലഭിച്ചപ്പോൾ അടപ്പ് പൊട്ടിച്ചിട്ടുണ്ടായിരുന്നില്ല; കുപ്പി കിട്ടിയത് സുധീഷിന്; അന്വേഷണം വഴിത്തിരിവിൽ
ഇടുക്കി :വഴിയിൽക്കിടന്ന് കിട്ടിയ മദ്യം കുടിച്ച് ഒരാൾ മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. മദ്യത്തിനുള്ളില്‍ സിറിഞ്ച് ഉപയോഗിച്ചാണ് കീടനാശിനിയായി ഉപയോഗിക്കുന്ന ഫ്യൂരിഡാന്‍ നിറച്ചതെന്നാണ് പൊലീസ് കരുതുന്നത്. ബോട്ടിലിനു മുകളിലൂടെ സിറിഞ്ച് കടത്തിയായിരിക്കും വിഷം മദ്യത്തില്‍ കലര്‍ത്തിയതെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. മദ്യം കഴിച്ച മൂന്നു പേരില്‍ അടിമാലി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മൂന്നുപേര്‍ ചേര്‍ന്നായിരുന്നു മദ്യം കഴിച്ചത്. ഇവര്‍ കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ ആരെങ്കിലും കലര്‍ത്തിയതാണോ എന്ന സംശയം ശക്തമാകുകയാണ്. എന്നാല്‍ അതേസമയം തന്നെ മദ്യത്തില്‍ […]