മദ്യക്കുപ്പിക്കുള്ളില്‍ ഫ്യുരിഡാൻ കലർത്തിയത് സിറിഞ്ച് ഉപയോഗിച്ചോ ??? മദ്യം വഴിയില്‍ നിന്ന് ലഭിച്ചപ്പോൾ  അടപ്പ് പൊട്ടിച്ചിട്ടുണ്ടായിരുന്നില്ല; കുപ്പി കിട്ടിയത് സുധീഷിന്; അന്വേഷണം വഴിത്തിരിവിൽ

മദ്യക്കുപ്പിക്കുള്ളില്‍ ഫ്യുരിഡാൻ കലർത്തിയത് സിറിഞ്ച് ഉപയോഗിച്ചോ ??? മദ്യം വഴിയില്‍ നിന്ന് ലഭിച്ചപ്പോൾ അടപ്പ് പൊട്ടിച്ചിട്ടുണ്ടായിരുന്നില്ല; കുപ്പി കിട്ടിയത് സുധീഷിന്; അന്വേഷണം വഴിത്തിരിവിൽ

Spread the love

ഇടുക്കി :വഴിയിൽക്കിടന്ന് കിട്ടിയ മദ്യം കുടിച്ച് ഒരാൾ മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. മദ്യത്തിനുള്ളില്‍ സിറിഞ്ച് ഉപയോഗിച്ചാണ് കീടനാശിനിയായി ഉപയോഗിക്കുന്ന ഫ്യൂരിഡാന്‍ നിറച്ചതെന്നാണ് പൊലീസ് കരുതുന്നത്. ബോട്ടിലിനു മുകളിലൂടെ സിറിഞ്ച് കടത്തിയായിരിക്കും വിഷം മദ്യത്തില്‍ കലര്‍ത്തിയതെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം നടക്കുകയാണ്.

മദ്യം കഴിച്ച മൂന്നു പേരില്‍ അടിമാലി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മൂന്നുപേര്‍ ചേര്‍ന്നായിരുന്നു മദ്യം കഴിച്ചത്. ഇവര്‍ കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ ആരെങ്കിലും കലര്‍ത്തിയതാണോ എന്ന സംശയം ശക്തമാകുകയാണ്. എന്നാല്‍ അതേസമയം തന്നെ മദ്യത്തില്‍ കീടനാശിനി കലര്‍ന്നതാണോ മരണകാരണമെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

തൊടുപുഴ അപ്സരക്കുന്നില്‍ നിന്നാണ് യുവാക്കള്‍ക്ക് വഴിയില്‍ നിന്ന് മദ്യം ലഭിച്ചത്. കുഞ്ഞുമോനോടൊപ്പം അനില്‍കുമാര്‍, മനോജ് എന്നിവരും മദ്യം കഴിച്ചിരുന്നു. മദ്യം വഴിയില്‍ നിന്ന് ലഭിച്ച സമയത്ത് കുപ്പിയുടെ അടപ്പ് പൊട്ടിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. മദ്യം കഴിച്ച്‌ മൂവരും അവശരായതിനെത്തുടന്ന് ഇവരെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ത്തന്നെ കുഞ്ഞുമോന്‍്റെ നില ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഏഴരയോടെ മൂവരും കൂടി നടന്നവരുന്ന വഴി വഴിയില്‍ നിന്ന് മദ്യക്കുപ്പി ലഭിച്ചുവെന്നും അത് കുടിച്ചുവെന്നുമാണ് യുവാക്കള്‍ അടിമാലി പൊലീസിന് മൊഴിനല്‍കിയിരിക്കുന്നത്. മദ്യക്കുപ്പിയുടെ അടപ്പ് പൊട്ടിച്ചിട്ടുണ്ടായിരുന്നില്ല. ഇതാണ് യുവാക്കളെ ആ മദ്യം കുടിക്കാന്‍ പ്രേരിപ്പിച്ചതെന്നും യുവാക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു. മദ്യം കഴിച്ച്‌ കുറച്ചുകഴിഞ്ഞതോടെ കുഞ്ഞുമോനും അനില്‍കുമാറിനും ക്ഷീണം അനുഭവപ്പെടുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തുകയും ഇവിടെനിന്ന് കോട്ടയം മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയുമായിരുന്നു. അതേസമയം കൂടെ ജോലി ചെയ്യുന്ന സുധീഷിനാണ് മദ്യം ലഭിച്ചതെന്നും അത് മറ്റുള്ളവര്‍ക്കു നല്‍കുകയായിരുന്നു എന്നുമാണ് പിന്നീട് പുറത്തു വന്ന വിവരം. ഇക്കാര്യത്തില്‍ സംശയം തോന്നിയ പൊലീസ് സുധീഷിനെ ചോദ്യം ചെയ്തിരുന്നു.

തനിക്ക് വഴിയില്‍ക്കിടന്നു കിട്ടിയ മദ്യം മനോജിനും അമ്മാവനായ കുഞ്ഞുമോനും അയല്‍ക്കാരനായ അനില്‍ കുമാറിനും നല്‍കിയെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് സുധീഷ് പൊലീസിനോട് വ്യക്തമാക്കിയത്. സംഭവത്തെത്തുടര്‍ന്ന സുധീഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. അടിമാലി സ്വദേശിയും തടിപ്പണിക്കാരാനുമായ സുധീഷ് ഇക്കാര്യത്തില ഇപ്പോഴും സംശ നിഴലിലാണെന്നാണ് വിവരം. മാത്രമല്ല ഇന്ന് മരണമടഞ്ഞ കുഞ്ഞുമോന്‍ സുധീഷിൻ്റെ അമ്മവനും കൂടിയാണ്. മാത്രമല്ല മദ്യം കഴിച്ചവരും സുധീഷും തമ്മില്‍ വ്യക്തി വൈരാഗ്യങ്ങളോ ശത്രുതയോ ഇല്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

നിലവില്‍ സുധീഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അതേ സമയം സുധീഷ് പറഞ്ഞതുപോലെ സുധീഷിന് വഴിയില്‍ നിന്നും മദ്യം ലഭിച്ചതാണോ എന്നുള്ള കാര്യത്തിലും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസിൻ്റെ വാദം. യുവാക്കളെ അപായപ്പെടുത്താന്‍ മദ്യം മനഃപൂര്‍വം ആരെങ്കിലും കൊണ്ടിട്ടതാണോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണത്തിലാണ്.