play-sharp-fill

തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ല; ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ട; പരിഹസിച്ച് എം.വി. ഗോവിന്ദന്‍

സ്വന്തം ലേഖകൻ തൃശൂർ: മുന്‍ രാജ്യസഭാ എം പിയും നടനും ബി ജെ പി സഹയാത്രികനുമായ സുരേഷ് ഗോപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. തൃശ്ശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ടുപോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വോട്ടുശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബി.ജെ.പി.യുടെ നീക്കം കേരളത്തിലെ […]

തലശ്ശേരി കലാപത്തിൽ പള്ളി അക്രമിക്കാനെത്തിയ ആർ.എസ്.എസുകാരെ സഹായിച്ചത് കെ. സുധാകരനാണെന്ന ​ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രം​ഗത്ത്. കെ. സുധാകരന് ആർഎസ്.എസുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ വ്യക്തമാണ്. തലശ്ശേരി കലാപ സമയത്ത് കലാപകാരികൾക്കാണ് സുധാകരൻ സഹായം നൽകിയതെന്നാണ് എം.വി ​ഗോവിന്ദൻ വ്യക്തമാക്കുന്നത്. എന്നാൽ കലാപം തടയാനാണ് സിപിഐഎം ശ്രമിച്ചത്. ഇതിനെതിരായാണ് സുധാകരൻ പ്രവർത്തിച്ചത്. ഇങ്ങനെയൊരു നേതാവിനെ വെച്ച് കോൺഗ്രസിന് എങ്ങനെ മുന്നോട്ട് പോകാനാകും. ലീഗിന് എങ്ങനെയാണ് സുധാകരന് പിന്തുണ നൽകാനാകുന്നത്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലും എ […]