എം കെ രാഘവന്റെ വിമർശനം കോൺഗ്രസിലെ പൊതുവികാരം ; ഒന്നും മിണ്ടാതിരുന്നാല്‍ ഗ്രേസ് മാര്‍ക്ക് ; കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച രാഘവന് മുരളീധരന്‍റെ പിന്തുണ
സ്വന്തം ലേഖകൻ കോഴിക്കോട് : നേതൃത്വത്തിനെതിരായ വിമർശനത്തിൽ എം.കെ. രാഘവനെ പിന്തുണച്ച് കെ. മുരളീധരൻ.രാഘവൻ പറഞ്ഞത് പാർട്ടി വികാരമാണെന്നും കോൺഗ്രസിനുള്ളിൽ മതിയായ ചർച്ചകൾ നടക്കുന്നില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഒരു കാര്യവും തന്നോടു പോലും ആലോചിക്കാറില്ലെന്നും പാർട്ടിക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.മിണ്ടാതിരുന്നാലാണ് പാര്‍ട്ടിയില്‍ ഗ്രേസ് മാര്‍ക്കെന്നും മുരളീധരന്‍ തുറന്നടിച്ചു. എംകെ രാഘവനെതിരെ കോഴിക്കോട് ഡിസിസി നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ച് ഡിസിസി പ്രസിഡന്‍റ് തന്നെ പരസ്യമായി പ്രതികരിച്ചത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. എംകെ രാഘവന്‍ ഒറ്റയ്ക്കല്ലെന്നും സമാന അഭിപ്രായമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഏറെയുണ്ടെന്നും […]