പകല്‍ സ്വപ്നം കാണാന്‍ മോദിക്ക് അവകാശം ഉണ്ട് ; നിയമ സഭയില്‍ ഉണ്ടായിരുന്ന ബിജെപിയുടെ അക്കൗണ്ടും സിപിഎം പൂട്ടിച്ചു; കേരളം പിടിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച്‌ എം എ ബേബി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും ഭരണം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച്‌ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്. പകല്‍ സ്വപ്നം കാണാന്‍ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ടെന്നായിരുന്നു ബേബിയുടെ പരിഹാസം. നിയമ സഭയില്‍ ഉണ്ടായിരുന്ന ബിജെപിയുടെ അക്കൗണ്ടും സിപിഎം പൂട്ടിച്ചു. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസുമാണ് സഖ്യം. ക്രിമിനല്‍ കേസ് പ്രതിയുടെ വാക്ക് കേട്ട് ഇരുവരും ഒന്നിച്ചാണ് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യുന്നത്. ഒന്നിച്ച്‌ സമരം ചെയ്യാന്‍ സാധിക്കാത്തത് നിയമസഭയില്‍ മാത്രമാണ്. മോദിയുടെ […]

കെ സുധാകരന്‍ സഞ്ചരിക്കുന്നത് അപകടകരമായ പാതയിലൂടെ; രൂക്ഷവിമര്‍ശനവുമായി എം.എ ബേബി.താന്‍ എപ്പോള്‍ വേണമെങ്കിലും ബിജെപിയില്‍ ചേരുമെന്ന ഭാവം സുധാകരന്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോണ്‍ഗ്രസിനെയാണെന്നും എം എ ബേബി പരിഹസിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ കെ സുധാകരനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കെ സുധാകരന്‍ സഞ്ചരിക്കുന്നത് അപകടകരമായ പാതയിലൂടയാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. താന്‍ എപ്പോള്‍ വേണമെങ്കിലും ബിജെപിയില്‍ ചേരുമെന്ന ഭാവം സുധാകരന്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോണ്‍ഗ്രസിനെയാണെന്നും എം എ ബേബി പരിഹസിച്ചു. ‘ കെ സുധാകരന്‍ അപകടകരമായ പാതയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിന്റെ പല തലത്തിലുള്ള നേതാക്കന്മാര്‍ ബിജെപിയില്‍ ചേരുന്നതിനുള്ള ഒരു പരിശീലനമായിട്ടാണ് പാര്‍ട്ടിയിലെ ഉത്തരവാദിത്തങ്ങളെ അവര്‍ […]