എന്നെയും ഭാര്യയേയും കഴിഞ്ഞാൽ അലംകൃത എറ്റവും കൂടുതൽ കണ്ടിട്ടുള്ള മുഖം ലിസ്റ്റന്റെയാണ് : വികാരഭരിതനായി പൃഥ്വിരാജ്
സ്വന്തം ലേഖകൻ കൊച്ചി : വീട്ടിൽ എന്നെയും ഭാര്യയേയും കഴിഞ്ഞാൽ മോൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള മുഖം ലിസ്റ്റിന്റെയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മകളുടെ മാമോദീസ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഒരു കുടുംബാംഗത്തെപ്പോലെയായാണ് താൻ ഈ ചടങ്ങിനേക്ക് എത്തിയത്. ലിസ്റ്റിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഐശ്വര്യങ്ങൾ സമ്മാനിച്ചവരാണ് ഭാര്യയും മോനും. അത് കൂടാതെ മോളിലൂടെയും കൂടുതൽ ഐശ്വര്യം ലഭിക്കട്ടെ. ദൈവകൃപ കൊണ്ട് കുഞ്ഞിന് അമ്മയുടെ രൂപം ലഭിച്ചു. ഈ സുന്ദരിയെ അനുഗ്രഹിക്കാൻ ഇവിടെയെത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമെന്നും താരം പറഞ്ഞിരുന്നു. ട്രാഫിക്കിലൂടെയായിരുന്നു ലിസ്റ്റിൻ സ്റ്റീഫനെന്ന […]