play-sharp-fill

വട്ടായിപ്പോയേ വട്ടായിപ്പോയേ എന്നൊരു പാട്ടുണ്ട്, അത് പ്രതിപക്ഷത്തെ ഉദ്ദേശിച്ചാണോയെന്ന് അറിയില്ല ; എൽ.ഡി.എഫ് യാതൊരു കോഴയും വാങ്ങിയിട്ടില്ല : രമേശ് ചെന്നിത്തലയെ പരിഹസിച്ച് എം.എം മണി

സ്വന്തം ലേഖകൻ തിരുവനന്തപുരം : തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ സംസ്ഥാന സർക്കാർ അദാനിയുമായുണ്ടാക്കിയ വൈദ്യുത കരാർ വിവാദത്തിന് മറുപടിയുമായി മന്ത്രി എം.എം മണി രംഗത്ത്. സർക്കാർ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയത് ഹ്വസ്വകാല വൈദ്യുതി കരാർ മാത്രമാണെന്നാണ് എം.എം. മണിയുടെ വാദം.ഈ വൈദ്യൂതി കരാർ കഴിഞ്ഞ സർക്കാരിനെക്കാൾ കുറഞ്ഞതാണെന്നും കണക്കുകളടക്കം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എം.എം മണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വട്ടായിപ്പോയേ, വട്ടായിപ്പോയേ…. ചെന്നിത്തല പൂഴിക്കടകനായി ഇറക്കിയത് ഏപ്രില്‍ മെയ് മാസങ്ങളിലെ അധിക ഉപഭോഗം നേരിടാന്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ട […]

ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാറിൽ വോട്ടർമാർക്ക് ടോക്കൻ നൽകി സൗജന്യ മദ്യവിതരണം ;വീഡിയോ ദൃശ്യങ്ങൾ യു.ഡി.എഫ് പുറത്ത് വിട്ടതോടെ വെട്ടിലായി എൽ.ഡി.എഫ് :വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കൊല്ലം : ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാറിൽ നിന്നും വോട്ടർമാർക്ക് സൗജന്യ ടോക്കൺ വഴി മദ്യം നൽകി വിതരണം. ടോക്കൺ നൽകിയുള്ള മദ്യവിതരണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ യു ഡി എഫ് പുറത്തുവിട്ടു. ഇതോടെ ചവറ നിയോജക മണ്ഡലത്തിലെ എൽഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വെട്ടിലായിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സുജിത് വിജയൻപിളളയുടെ ഉടമസ്ഥതയിലുളള ബാറുകളിൽ നിന്നും മാത്രം ലഭ്യമാകുന്ന ടോക്കണുകളാണ് വോട്ടർമാർക്കിടയിൽ കറങ്ങുന്നതെന്നാണ് യു ഡി എഫ് നേതാക്കൾ പറയുന്നത് . ടോക്കൺ വാങ്ങി മദ്യം വിതരണം ചെയ്യുന്ന ബാറിനകത്തെ ദൃശ്യങ്ങൾ പുറത്ത് […]

യു.ഡി.എഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല ; കോട്ട കൊത്തളങ്ങൾ തകർന്ന് വീഴുമെന്ന് ജെയ്ക് സി.തോമസ്

സ്വന്തം ലേഖകൻ കോട്ടയം : ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മാറുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി.തോമസ്. നിയമസഭയിലും പുതുപ്പള്ളി മാറും, കോട്ട കൊത്തളങ്ങൾ തകർന്നുവീഴുക തന്നെ ചെയ്യുമെന്നും ജെയ്ക് സി.തോമസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ജെയ്ക് സി തോമസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം എല്ലാ കാലത്തും യു ഡി എഫിനൊപ്പംഅടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ അതിമോഹമെന്നു പറഞ്ഞു പുച്ഛിച്ചവർ ഒടുവിൽ ഈ ഫലം കണ്ടു ഞെട്ടി. മാറാത്തതായി ഒന്ന് മാത്രമേ ഉള്ളു. അത് മാറ്റമാണ്. നിയമസഭയിലും പുതുപ്പള്ളി മാറും. […]

ഇടതുമുന്നണിക്ക് തുടർഭരണം കിട്ടുമെന്ന മാധ്യമ സർവേകൾ പണം നൽകി ഉണ്ടാക്കിയത് ; ബി.ജെ.പിയെ എതിർക്കാൻ സി.പിഎമ്മിനാവില്ല, കോൺഗ്രസാണ് ആർ.എസ്.എസിനെ ഫലപ്രദമായി നേരിടുന്നതെന്ന് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ കണ്ണൂർ: കേരളത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന മാധ്യമ സർവേകൾ പണം നൽകി ഉണ്ടാക്കിയതാണെന്ന് രാഹുൽ ഗാന്ധി. ഇത്തവണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കേരളം തൂത്തുവാരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ തൊഴിലില്ലായ്മയ്ക്കുള്ള മരുന്നാണ് ന്യായ് പദ്ധതി. ന്യായ് പദ്ധതി നടപ്പാക്കാനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിജെപിയെ എതിർക്കാൻ സിപിഎമ്മിനാവില്ല. സിപിഎം മുക്ത ഭാരതം എന്ന് മോദി ഒരിക്കലും പറയാത്തത് എന്തുകൊണ്ടാണ്. കോൺഗ്രസാണ് ആർഎസ്എസിനെ ഫലപ്രദമായി നേരിടുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരെ വിലയ്‌ക്കെടുക്കാൻ ബിജെപിക്കാവില്ല. കഴിഞ്ഞ […]

അവസാനഘട്ടത്തിൽ നൂറിലേറെ സീറ്റുകൾ ഉറപ്പിച്ച് എൽ.ഡി.എഫ് ; ജോസ് കെ.മാണിയുടെ മുന്നണിപ്രവേശനം ഗുണകരമാകുമെന്ന് ഇടതുപക്ഷം ; മൂന്ന് ജില്ലകൾ പിടിച്ചാൽ കളിമാറുമെന്ന് യു.ഡി.എഫ് : ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകൾക്ക് തുരങ്കം വയ്ക്കാൻ കളം നിറഞ്ഞ് എൻ.ഡി.എ

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഏറെ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ മുന്നിച്ച് വച്ച് ശക്തമായ പ്രചരണത്തിലൂടെ ഭരണത്തുടർച്ച നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാൽ പരസ്യ പ്രചരണം അവസാന ഘട്ടത്തിൽ എത്തിയതോടെ കളം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫ്. എന്നാൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സീറ്റ് പ്രവചന കണക്ക് കൂട്ടലുകൾക്ക് തുരങ്കം വെയ്ക്കാൻ എൻഡിഎ കളത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. 2016ൽ 91 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നത്. ഇത്തവണത്തെ […]

എവിടെ തിരിഞ്ഞാലും നീ താൻ…! പ്രചരണത്തിനായി ഇക്കുറി പണമൊഴുകുന്നത് സമൂഹമാധ്യമങ്ങൾ വഴി ; പരസ്യങ്ങൾക്കായി എൽ.ഡി.ഫ് ഫെയ്‌സ്ബുക്കിന് നൽകിയത് ലക്ഷങ്ങൾ ; കോൺഗ്രസ് ചെലവഴിച്ചത് 61,223 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം :പതിവ് പ്രചരണ രീതികളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രചരണത്തിനായി പണമൊഴുക്കുന്നത് സമൂഹമാധ്യങ്ങൾ വഴിയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പതിനെട്ട് ലക്ഷത്തിലേറെ രൂപയാണ് പരസ്യത്തിനായി ഫേസ്ബുക്കിൽ പൊടിപൊടിച്ചത്. ഇതിൽ കൂടുതൽ പണം ഒഴുക്കിയത് എൽ.ഡി.എഫാണ്. എൽ ഡി എഫിന്റെ ഔദ്യോഗിക പേജായ എൽഡിഎഫ് കേരളയിലൂടെയാണ് ഉറപ്പാണ് എൽ.ഡി.എഫ് എന്ന പരസ്യം പുറത്ത് വിട്ടിരിക്കുന്നത്. ഈ വീഡിയോകൾ കൂടുതൽ പേരിലേക്ക് എത്തുന്നതിനായി 6.7 ലക്ഷമാണ് ഒരാഴ്ചയ്ക്കിടെ ഫേസ്ബുക്കിന് നൽകിയത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പതിനെട്ട് ലക്ഷമാണ് ഇക്കാലയളവിൽ ഫെയ്‌സ്ബുക്കിൽ […]

യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത പോലെയാണ് സ്വർണ്ണക്കടത്തിൽ എൽ.ഡി.എഫ് കേരളത്തെ ഒറ്റുകൊടുത്തത്, യു.ഡി.എഫുകാർ കേരളത്തെ പോലും വിറ്റ് പണമുണ്ടാക്കി ; ആചാരസംരക്ഷണമാണ് ബി.ജെ.പിയുടെ അജണ്ട, അപമാനിച്ചാൽ കൈയ്യും കെട്ടി നോക്കില്ല : യു.ഡി.എഫിനും എൽ.ഡി.എഫിനുമെതിരെ വാളെടുത്ത് മോദി

സ്വന്തം ലേഖകൻ പാലക്കാട്: അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റൊരു കൂട്ടരും കേരളത്തെ കൊള്ളയടിക്കുകയാണെന്നും ബംഗാളിൽ യു.ഡി.എഫും എൽ.ഡി.എഫും ഒറ്റക്കെട്ടാണെന്നും നരേന്ദ്ര മോദി. പാലക്കാട് എൻ.ഡി.എയുടെ പ്രചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത പോലെയാണ് സ്വർണക്കടത്തിൽ കേരളത്തെ എൽ.ഡി.എഫ് ഒറ്റുകൊടുത്തത്. യു.ഡി.എഫുകാർ സൂര്യരശ്മികളെ പോലും വിറ്റു പണമുണ്ടാക്കി. ഞങ്ങളുടെ പാർട്ടി സംസ്ഥാന അധ്യക്ഷനെ കേരള സർക്കാർ അറസ്റ്റ് ചെയ്തു ജയിലിലാക്കി. വിശ്വാസികളെ ആക്രമിച്ചപ്പോൾ മിണ്ടാതിരിക്കുകയാണ് യു.ഡി.എഫ് ചെയ്തത്. ഞങ്ങളുടെ പ്രചാരണ പത്രികയിൽ തന്നെ ആചാരസംരക്ഷണം മുഖ്യ അജണ്ടയാണ്. […]

കോട്ടയത്ത് അടിത്തറ ശക്തമാക്കി എൽ ഡി എഫ് ; വിജയമുറപ്പിച്ച് അനിൽകുമാർ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കോട്ടയം. കോൺഗ്രസിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന കോട്ടയത്ത് ജനപ്രിയനും കരുത്തനുമായ സ്ഥാനാർത്ഥിയെ ഇറക്കിയാണ് എൽ ഡി എഫ് പ്രതിരോധം തീർക്കുന്നത്. ഒരു പതിറ്റാണ്ടായി യൂ ഡി എഫ് ഭരിക്കുന്ന മണ്ഡലത്തിൽ വികസന മുരടിപ്പും പൂർത്തിയാകാത്ത പദ്ധതികളും യുഡിഎഫിനു തിരിച്ചടിയാകും. പരമ്പരാഗത വോട്ടുകൾക്കു പുറമെ മണ്ഡലത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യവും എൽ ഡി എഫിനു അനുകൂലമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടുകളെ അപേക്ഷിച് വൻ മുന്നേറ്റമാണ് എൽ ഡി എഫ് മണ്ഡലയത്തിൽ ഉണ്ടാക്കിയത്. […]

ജനാധിപത്യത്തെ കൈപിടിച്ചു നടത്തേണ്ടത് തലനരച്ച നേതാക്കളല്ല, മറിച്ച് ജെയ്ക്കിനെ പോലുള്ള ചെറുപ്പക്കാരാണ് : കെ.ആർ മീര

സ്വന്തം ലേഖകൻ കോട്ടയം : മതേതരത്വവും തുല്യനീതിയും മനുഷ്യാന്തസ്സും ഉറപ്പാക്കാൻ ജെയ്ക്കിന് കഴിയുമെന്ന് എഴുത്തുകാരി കെ.ആർ മീര. ജില്ലയിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു കെ.ആർ മീര. പുതുപ്പള്ളി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി.തോമസിനെ കോട്ടയം സി.എം.എസ് കോളജിൽ പഠിക്കുന്ന കാലം മുതൽ ശ്രദ്ധിക്കുന്നുണ്ട്. വിദ്യാർത്ഥി സമരങ്ങളുടെ മുൻനിര പോരാളിയായിരുന്നു ജെയ്ക്. നല്ല വായനക്കാരനാണ്. മികച്ച സംഘാടകനാണ് പ്രായത്തിൽ കവിഞ്ഞ പക്വതയും രാഷ്ട്രീയ ശരികളെ കുറിച്ചുള്ള ഉറച്ച ബോധ്യവും ജെയ്കിനുണ്ട്. ഇക്കാലത്ത് ജനാധിപത്യത്തെ കൈപിടിച്ചു നടത്തുന്നത് തലനരച്ച് നേതാക്കളല്ല, മറിച്ചു ചുറുചുറുക്കുള്ള […]

കോട്ടയത്തിൻ്റെ പ്രതീക്ഷകൾക്ക് അരിവാൾ ചുറ്റിക നക്ഷത്ര തിളക്കം : ഇടതുമുന്നണിയുടെ ജന പിന്തുണ വാനോളം

  കോട്ടയം : ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാറിൻ്റെ പ്രചരണം മണ്ഡലമാകെ തരംഗമാകുന്നു. മൂന്ന് മണിയോടെ മുൻ എം.പിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന സ്കറിയാ തോമസിൻ്റെ മരണനാന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സ്ത്രീ ശാക്തീകരണ യോഗത്തിൽ പങ്കെടുത്തു തുടർന്ന് കോട്ടയം അർബൻ ബാങ്ക് ഹാളിൽ ചേർന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയ്സ് യൂണിയൻ്റെ സ്വീകരണവുമേറ്റ് വാങ്ങി ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്യുന്ന തൻ്റെ പന്ത്രണ്ടാമത്തെ പുസ്തകമായ പുഴകൾക്കിടം തേടി എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയായ പഴയ […]