‘കുത്തക മുതലാളിത്തം നമുക്ക് ആവശ്യമുണ്ടോ’..? ഫേസ്ബുക്കിൽ ലൈവിട്ടതിനു പിന്നാലെ മീനാക്ഷി ലോട്ടറിക്കട പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്; സംഭവം തൃപ്പൂണിത്തുറയിൽ

‘കുത്തക മുതലാളിത്തം നമുക്ക് ആവശ്യമുണ്ടോ’..? ഫേസ്ബുക്കിൽ ലൈവിട്ടതിനു പിന്നാലെ മീനാക്ഷി ലോട്ടറിക്കട പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്; സംഭവം തൃപ്പൂണിത്തുറയിൽ

Spread the love

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ ലോട്ടറി കടയ്ക്ക് പെട്രോളൊഴിച്ച് തീയിട്ടു. സ്റ്റാച്യു കിഴക്കേകോട്ട റോഡിലെ മീനാക്ഷി ലോട്ടറി ഏജൻസീസിനാണ് തീയിട്ടത്. സൈക്കിളിൽ ലോട്ടറി വില്‍പ്പന നടത്തുന്ന രാജേഷ് ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നി​ഗമനം. വ്യക്തിവൈരാ​ഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തില്‍ അടുത്തടുത്ത് കടകൾ ഉള്ളിടത്താണ്  പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവം ഉണ്ടായത്. ഇയാളുടെ പ്രവർത്തിയിൽ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.കടയുടെ മുൻഭാഗത്ത് ഉണ്ടായിരുന്ന ടിക്കറ്റുകൾ റാക്കുകൾ എന്നിവ കത്തി നശിച്ചു.

കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണിരുന്നു. കടയിലെ ജീവനക്കാരെ ഇയാൾ മർദ്ദിച്ചതായും പറയുന്നു. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

കട കത്തിയ്ക്കുമെന്ന് ഫേസ്ബുക്കിൽ ലൈവ് ഇട്ട ശേഷമായിരുന്നു ആക്രമണം. കുത്തക മുതലാളിത്തം നമുക്ക് ആവശ്യമുണ്ടോ എന്ന് ചോദിച്ചായിരുന്നു ഫേസ്ബുക്കിൽ ലൈവ്. ഇയാൾക്ക് മാനസികാസസ്യം ഉള്ളതായി സംശയമുണ്ട്.