ലാമിനേറ്റഡ് ഡ്രൈവിം​ഗ് ലൈസൻസുകൾക്ക് ‘ബൈ ബൈ’..! ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡ് നാളെ മുതൽ

സ്വന്തം ലേഖകൻ കോഴിക്കോട് : ലാമിനേറ്റഡ് ഡ്രൈവിം​ഗ് ലൈസൻസുകൾക്ക് പകരം ഇനി സ്മാർട്ട് കാ‍ർഡുകൾ . ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ മുതൽ നിലവിൽ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സ്മാ‍ർട്ട് ഡ്രൈവിം​ഗ് ലൈസൻസ് കാർഡുകൾ ഉദ്ഘാടനം ചെയ്യും. സീരിയൽ നമ്പർ, UV എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. മിനിസ്ട്രി ഓഫ് റോഡ് […]