ലാമിനേറ്റഡ് ഡ്രൈവിം​ഗ് ലൈസൻസുകൾക്ക് ‘ബൈ ബൈ’..!  ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡ് നാളെ മുതൽ

ലാമിനേറ്റഡ് ഡ്രൈവിം​ഗ് ലൈസൻസുകൾക്ക് ‘ബൈ ബൈ’..! ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡ് നാളെ മുതൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : ലാമിനേറ്റഡ് ഡ്രൈവിം​ഗ് ലൈസൻസുകൾക്ക് പകരം ഇനി സ്മാർട്ട് കാ‍ർഡുകൾ . ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ മുതൽ നിലവിൽ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സ്മാ‍ർട്ട് ഡ്രൈവിം​ഗ് ലൈസൻസ് കാർഡുകൾ ഉദ്ഘാടനം ചെയ്യും.

സീരിയൽ നമ്പർ, UV എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. അധികം വൈകാതെ തന്നെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും മോട്ടാർ വാഹന വകുപ്പ് അറിയിച്ചു.