രാജ്യത്ത് ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്ന നേതാവാണ് അദ്വാനി ; മുതിർന്ന ബി.ജെ.പി നേതാവിന് എൽ. കെ അദ്വാനിക്ക് ജന്മദിനാംശസകൾ നേർന്ന് നരേന്ദ്ര മോദി

  ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ജന്മദിനാശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഏറ്റവും ബഹുമാനിക്കപ്പെടുന്ന മുതിർന്ന നേതാവാണ് അദ്വാനിയെന്ന് മോദി ട്വീറ്റ് ചെയ്തു. ബിജെപിയെ വളർത്തിയെടുക്കുന്നതിനായി പതിറ്റാണ്ടുകളോളം അദ്വാനി പരിശ്രമിച്ചെന്നും മോദി കൂട്ടിച്ചേർത്തു. ‘ രാജ്യത്തെ പൗരന്മാരുടെ ഉന്നമനത്തിനായി ശ്രീ ലാൽ കൃഷ്ണ അദ്വാനി നൽകിയ സംഭവാനകളെ ഇന്ത്യ എന്നും സ്മരിക്കും. ഈ ജന്മദിനത്തിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുന്നു’ എന്ന് മോദി കുറിച്ചു. ബിജെപിക്ക് കരുത്തും രൂപവും നൽകുന്നതിനായി പതിറ്റാണ്ടുകൾ […]