രാജ്യത്ത് ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്ന നേതാവാണ് അദ്വാനി ; മുതിർന്ന ബി.ജെ.പി നേതാവിന് എൽ. കെ അദ്വാനിക്ക് ജന്മദിനാംശസകൾ നേർന്ന് നരേന്ദ്ര മോദി

രാജ്യത്ത് ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്ന നേതാവാണ് അദ്വാനി ; മുതിർന്ന ബി.ജെ.പി നേതാവിന് എൽ. കെ അദ്വാനിക്ക് ജന്മദിനാംശസകൾ നേർന്ന് നരേന്ദ്ര മോദി

Spread the love

 

ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ജന്മദിനാശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഏറ്റവും ബഹുമാനിക്കപ്പെടുന്ന മുതിർന്ന നേതാവാണ് അദ്വാനിയെന്ന് മോദി ട്വീറ്റ് ചെയ്തു. ബിജെപിയെ വളർത്തിയെടുക്കുന്നതിനായി പതിറ്റാണ്ടുകളോളം അദ്വാനി പരിശ്രമിച്ചെന്നും മോദി കൂട്ടിച്ചേർത്തു.

‘ രാജ്യത്തെ പൗരന്മാരുടെ ഉന്നമനത്തിനായി ശ്രീ ലാൽ കൃഷ്ണ അദ്വാനി നൽകിയ സംഭവാനകളെ ഇന്ത്യ എന്നും സ്മരിക്കും. ഈ ജന്മദിനത്തിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുന്നു’ എന്ന് മോദി കുറിച്ചു. ബിജെപിക്ക് കരുത്തും രൂപവും നൽകുന്നതിനായി പതിറ്റാണ്ടുകൾ പരിശ്രമിച്ചയാളാണ് അദ്വാനിയെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിലേക്ക് ബിജെപിയെ വളർന്നത് അദ്വാനിയെപ്പോലുള്ള നേതാക്കൾ കാരണമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.