അടുക്കളയിൽ കുക്കർ ഉപയോഗിച്ച് ചാരായം വാറ്റ്; കട്ട് പറിക്കുന്ന പൈനാപ്പിളുമായി വാറ്റ്കാരന്റെ വീട്ടിൽ ഒത്തുകൂടാൻ സാമൂഹിക വിരുദ്ധർ ; ലിറ്ററിന് ഈടാക്കിയിരുന്നത് മൂവായിരം രൂപ; രണ്ട് ലിറ്റർ ചാരായം പിടിച്ചെടുത്ത് എക്‌സൈസ്
സ്വന്തം ലേഖകൻ കുറവിലങ്ങാട്: ലോക്ക് ഡൗൺ നീണ്ടതോടെ വീടുകളിലെ അടുക്കളയിൽ വരെ ചാരായം വാറ്റി വിറ്റ് ലാഭം കൊയ്യുന്നവർ സജീവമാണ്. ഇത്തരത്തിലുള്ള ഒരു പരാതിയെ തുടർന്ന് കുറവിലങ്ങാട് എക്സൈസ് നടത്തിയ പരിശോധനയിൽ അടുക്കളയിലെ കുക്കറിൽ വാറ്റ് ഉണ്ടാക്കിയ ആളെ കണ്ടെത്തിയത്. കാണക്കാരി കണ്ടം ചിറ എബിൻ ബേബി ആണ് എക്സൈസ് വീട് വളഞ്ഞപ്പോൾ മതില് ചാടി ഓടിക്കളഞ്ഞത്. എക്സൈസ് സംഘം പുറകെ ഓടി യെങ്കിലും പിടികൂടാനായില്ല. പ്രതി തലനാരിഴക്കാണ് ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫ് പറഞ്ഞു. […]