play-sharp-fill

കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ പ്രോഗ്രാമും ജൂൺ 10ന്

സ്വന്തം ലേഖകൻ കോട്ടയം : കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ പ്രോഗ്രാമും ജൂൺ 10 ശനിയാഴ്ച 9 മണിമുതൽ കവണാറ്റിൻകര കെ വി കെ ഹാളിൽ വച്ച് നടക്കും. പത്താം ക്ലാസ് പ്ലസ് ടു പഠനം പൂർത്തിയാക്കിയ വർക്കും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കുമായാണ് കരിയർ ഗൈഡൻസ് ക്ലാസിൽ പങ്കെടുക്കാം . ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷെറഫ് പി ഹംസ പരിപാടിയുടെ ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും നയിക്കും . സംഘം പ്രസിഡന്റ് വി ജി അജയൻ അധ്യക്ഷത വഹിക്കും. പാലാ […]

കുമരകത്തും ദുരന്തം അകലെയല്ല…!! രജിസ്ട്രേഷനും ലൈസെൻസുമില്ലാത്ത ഹൗസ്ബോട്ടുകൾ നിരവധി..! ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്..! കോട്ടയം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ കുമരകത്തെ ഹൗസ്ബോട്ടുകളിൽ പരിശോധന

സ്വന്തം ലേഖകൻ കോട്ടയം: പല്ലന മുതൽ തേക്കടി വരെയുള്ള ബോട്ടപകടങ്ങൾക്ക് ദുരന്തസാക്ഷ്യമായി മാറിയ നാടാണ് കേരളം. താനൂരിലെ ബോട്ട് അപകടകത്തെ കുറിച്ച് പറയുമ്പോൾ കോട്ടയംകാർക്ക് ഓര്മവരിക നാടിനെ നടുക്കിയ കുമരകം ബോട്ട് ദുരന്തമാണ്. ടൂറിസം ഗ്രാമമായ കുമരകത്തിന് ഇന്നും ആശങ്ക വെടിയാനായിട്ടില്ല . തലങ്ങും വിലങ്ങും ഹൗസ്ബോട്ടുകൾ പായുന്ന വേമ്ബനാട്ടു കായലിലും ദുരന്തങ്ങൾ അകലെയല്ല. എപ്പോൾ വേണമെങ്കിലും ആഘോഷയാത്ര കണ്ണീരിലൊടുങ്ങാം. കുമരകത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണം ഹൗസ്ബോട്ടുകളാണ്. സഞ്ചാരികളുടെ ആവശ്യമനുസരിച്ച് ഏതു ഹൗസ്ബോട്ടും ശിക്കാരയും ലഭ്യമാകും. എന്നാൽ, ഇവയെല്ലാം കൃത്യമായ പരിശോധനസംവിധാനങ്ങൾ പാലിക്കുന്നുണ്ടോ […]

ജി 20 ഉച്ചകോടിക്കായി കുമരകം ഒരുങ്ങുന്നു; പരിസ്ഥിതി സൗഹൃദപരമായ ഒരുക്കങ്ങൾ; മുളകൾ പാകിയ കവാടങ്ങളാണ് പ്രധാന ആകർഷണം

സ്വന്തം ലേഖകൻ കുമരകം: ജി–20 ഉച്ചകോടിക്കായി കുമരകം ഒരുങ്ങുന്നു. സമ്മേളനം നടക്കുന്ന കെടിഡിസി വാട്ടർ സ്കേപ് കൺവൻഷൻ സെന്ററിലേക്കുള്ള പ്രവേശന കവാടം മുതൽ പരിസ്ഥിതി സൗഹൃദപരമായാണ് നിർമിച്ചിരിക്കുന്നത്. കവാടം പൂർണമായും നാടൻ മുള ഉപയോഗിച്ചാണു നിർമിക്കുന്നത്. പാലത്തിന്റെ കൈവരികളും മുളകൾ കൊണ്ടു മനോഹരമാക്കിയിട്ടുണ്ട്. സെന്ററിന്റെ സീലിംഗ് ഉൾപ്പടെ മുളകൾ പാകി ഭംഗിയാക്കി.ചുവരുകളുടെ ഉൾഭാഗത്ത് ചണമാണ് ഉപയോഗിച്ചിരിക്കുന്നത്. ശബ്ദ നിയന്ത്രണ സംവിധാനവും ദീപാലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദപരമായാണ് ക്രമീകരിച്ചിട്ടുള്ളത്. ഹാളിന്റെ പരിസരമാകെ പ്രത്യേക തരം പുല്ലും ചെടികളും നട്ടു മോടി കൂട്ടിയിട്ടുണ്ട്. മുളകൾ 25 വർഷം കേടുകൂടാതെ […]

ഇല്ലിക്കൽ കവലയിൽ യാതൊരു നിയന്ത്രണവുമില്ലാതെ അനധികൃത കച്ചവടങ്ങൾ..! 2021ൽ തിരുവാർപ്പ് പഞ്ചായത്ത് ഒഴിപ്പിച്ച അനധികൃത കച്ചവടങ്ങൾ മാസങ്ങൾക്കുള്ളിൽ പഴയപടിയായി…! നാട്ടുകാർ നിരന്തരം പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം : ഇല്ലിക്കൽ കവലയിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ അനധികൃത കച്ചവടങ്ങൾ പെരുകുന്നു. 2021 നവംബറിൽ തിരുവാർപ്പ് പഞ്ചായത്ത് ഒഴിപ്പിച്ച ഇല്ലിക്കൽ കവലയിലെ അനധിക്യത കച്ചവടങ്ങളാണ് വീണ്ടും ആരംഭിച്ചത്. പത്രവാർത്തയും നാട്ടുകാരുടെയും ലൈസൻസ് ഉള്ള വ്യാപാരികളുടെയും , വാഹനയാത്രക്കാരുടെയുമൊക്കെ നിരന്തര പരാതിയെ തുടർന്നാണ് പഞ്ചായത്ത് നോട്ടിസ് നൽകി അനധികൃത കച്ചവടങ്ങൾ ജെ സി ബി ഉപയോഗിച്ച് ഒഴിപ്പിച്ചത്. എന്നാൽ ഒഴിപ്പിച്ച് മാസങ്ങൾക്കുള്ളിൽ കച്ചവടങ്ങൾ വീണ്ടും പഴയപടി ആയി. അനധികൃത കച്ചവടങ്ങൾ നിയന്ത്രിക്കെണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പഞ്ചായത്തിന് രേഖാ മൂലം പരാതിയും നൽകിയിരുന്നു. എന്നാൽ […]

കോട്ടയം കുമരകം റോഡിൽ നിയന്ത്രണം നഷ്ടമായ ബിഎംഡബ്യു കാർ റോഡരികിലെ പാടത്തേക്ക് മറിഞ്ഞ് അപകടം; കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം കുമരകം റോഡിൽ ചെങ്ങളം ഭാഗത്ത് നിയന്ത്രണം നഷ്ടമായ ബിഎംഡബ്യു കാർ റോഡരികിലെ പാടത്തേക്ക് മറിഞ്ഞ് അപകടം. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന കാർ പാടശേഖരത്തിലെ വെള്ളത്തിലേയ്ക്കു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ എത്തിയപ്പോഴേയ്ക്കും കാറിനുളളിൽ നിന്നും ഡ്രൈവർ പുറത്തിറങ്ങിയിരുന്നു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. കുമരകം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

കുമരകത്ത് തോട്ടില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ് ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ കോട്ടയം: കുമരകത്ത് തോട്ടില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ് ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം. തിരുവാര്‍പ്പ് കേളക്കേരില്‍ അനില്‍ കുമാറിന്റെ മകന്‍ കൈലാസ് നാഥാണ്(9) മരിച്ചത്. കുമരകം എസ്.കെ.എം പബ്‌ളിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബേക്കറികളില്‍ പലഹാരം എത്തിച്ച് കൊടുക്കുന്ന ആളായ അനില്‍ കുമാര്‍ സ്ഥിരമായി കുട്ടികളെയും ഒപ്പം കൂട്ടാറുണ്ട്. പതിവ് പോലെ ഇന്നും കുട്ടികളെ അന്വേഷിച്ചപ്പോഴാണ് മൂത്ത മകനെ കാണാതായ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടി വെള്ളത്തില്‍ വീണതായി കണ്ടെത്തി. പരിസരവാസി നടത്തിയ തിരച്ചിലില്‍ കുട്ടിയെ […]

കുമരകത്തെ ജല മലിനീകരണം തടയാൻ ഇന്ത്യൻ റെഡ്‌ക്രോസ്സ് സൊസൈറ്റിയും കുമരകം ഗ്രാമപഞ്ചായത്തും കൈകോർക്കുന്നു; അറുനൂറിലധികം ടോയ്‌ലെറ്റുകളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും

സ്വന്തം ലേഖകൻ കോട്ടയം : കുമരകത്തെ ജലമലിനീകരണം തടയാൻ ഇന്ത്യൻ റെഡ്‌ക്രോസ്സ് സൊസൈറ്റിയും കുമരകം ഗ്രാമപഞ്ചായത്തും കൊകോർക്കുന്നു. കുമരകത്തെ ജലമലിനീകരണം ഇന്ത്യൻ റെഡ്‌ക്രോസ്സ് സൊസൈറ്റി , കനേഡിയൻ റെഡ്‌ക്രോസ്സിന്റെ സാമ്പത്തിക സഹായത്തോടെ ഏകദേശം രണ്ടര കോടി രൂപ ചെലവുചെയ്ത് കുമരകം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പതിനാറു വാർഡുകളിലായി അറുനൂറിലധികം ടോയ്‌ലറ്റുകളുടെ നിർമ്മാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു . 2018 ലെ പ്രളയത്തിൽ പൂർണമായും ഭാഗികമായും തകർന്ന ടോയ്‌ലറ്റുകൾക്കാണ് സഹായം നൽകുന്നത് .600 ഗുണഭോക്താക്കൾക്ക് മുൻകൂറായി പണം ഘട്ടം ഘട്ടമായി നൽകി കൊണ്ട് പദ്ധതി […]

വീണ്ടും ആമ്പൽ വസന്തം : 60 ഏക്കറോളം നിറഞ്ഞ് ആമ്പൽ ; 50 ശിക്കാര വള്ളങ്ങൾ ; സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം മിഷൻ

  സ്വന്തം ലേഖിക കോട്ടയം : 60 ഏക്കറോളം നിറഞ്ഞുകിടക്കുന്ന ആമ്പൽ വസന്തം കാണാൻ വിനോദ സഞ്ചാരികളെ ക്ഷണിച്ച് ഉത്തരവാദിത്ത ടൂറിസം മിഷൻ. വേമ്പനാട് കായലിലെ ചീപ്പുങ്കൽ ഭാഗത്ത് 60 ഏക്കറോളം സ്ഥലത്താണ് ആമ്പൽകാഴ്ചയുടെ വർണവിസ്മയം. ഈ നിറവസന്തം ആസ്വദിക്കാൻ സഞ്ചാരികൾക്ക് ഇന്നുമുതൽ കുമരകത്തേക്ക് വരാമെന്ന് ടൂറിസം മിഷൻ വ്യക്തമാക്കി. ആമ്പൽ ഫെസ്റ്റിന് ഇന്ന് തുടക്കമായി. കായലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് ആമ്പൽ വസന്തം വർണ്ണക്കാഴ്ചയൊരുക്കുന്നത്. സെപ്റ്റംബറിൽ ആരംഭിച്ച ആമ്പൽ സീസൺ ഡിസംബർ പകുതി വരെയാണ്. സമയം രാവിലെ 6 മുതൽ 9.30 വരെയാണ്. […]

കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ ; 23000 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നു

സ്വന്തം ലേഖിക കോട്ടയം: മഴ കാര്യമായി പെയ്തില്ലെങ്കിലും, കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങാത്തത് ജനജീവിതം ദുസഹമാക്കുന്നു. ഇരുപത്തിമൂവായിരം പേർ ഒരാഴ്ചയായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. റെഡ് അലർട്ട് ഉണ്ടായില്ല.അതി ശക്തമായി മഴയും പെയ്തില്ല. പക്ഷേ കോട്ടയത്തിൻറെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളമാണ്. വീടുകൾ വ്യാപാരസ്ഥാപനങ്ങൾ സ്‌കൂളുകൾ അങ്ങനെ വെള്ളമെത്താത്ത സ്ഥലങ്ങളില്ല. കഴിഞ്ഞയാഴ്ച മുതൽ ലീലാമ്മയും മാർട്ടിനും ക്യാമ്പിലാണ്.എന്നും രാവിലെ വീട്ടിൽ നിന്ന് വെള്ളമിറങ്ങിയോ എന്ന് നോക്കാൻ പോകും.നിരാശയാണ് ഫലം. സമീപത്ത് വെള്ളം നിറഞ്ഞിട്ടും വീട് വിട്ട് പോകാത്ത ചിലരെയും കാണാം. ഉയർന്ന […]